സമൂഹ വിവാഹം ഇന്ന്

വടക്കഞ്ചേരി: ബദ്‌രിയ്യ റിലീഫ് കമ്മിറ്റി ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സമൂഹ വിവാഹവും മതപ്രഭാഷണവും ഇന്ന്. വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന്​ നടക്കുന്ന സമൂഹ വിവാഹത്തിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ നിക്കാഹിന് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് ഏഴുമുതൽ 10 വരെ റോളക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മതവിജ്ഞാന സദസ്സിൽ ഉസ്താത് നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.