പത്തിരിപ്പാല: തൃശൂർ -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി റെയിൽവേ മേൽപാലത്തിനും ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം നിർമാണത്തിനുമായി പ്രാരംഭ പരിശോധന തുടങ്ങി. ഭാരതപ്പുഴക്ക് കുറുകെയുള്ള പഴക്കമുള്ള പാലവും പൊളിച്ച് പുതിയത് നിർമിക്കാനാണ് പദ്ധതി. പ്രാഥമിക പരിശോധന വിലയിരുത്താൻ മന്ത്രി കെ. രാധാകൃഷ്ണൻ, അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ചു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ, ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ്, എസ്. ശിവരാമൻ, ടി. ഷിബു എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്ന് മാസത്തിനകം പ്രാഥമിക പരിശോധന പൂർത്തീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. PEW PTPL 2 ലക്കിടി റെയിൽവേ മേൽപാലവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണൻ സ്ഥലം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.