ഈസ്റ്റ് യാക്കര എൽ.പി സ്കൂളിൽ മോഷണശ്രമം

പാലക്കാട്​: . ശനിയാഴ്​ച രാവിലെ സ്കൂളിൽ എത്തിയ ജീവനക്കാരിയാണ്​ ഓഫിസ്​ മുറികളും അലമാരയും തുറന്നിട്ട നിലയിൽ ക​ണ്ടത്​. കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെന്ന്​ പ്രധാനാധ്യാപകൻ എം. രാഘവൻ പറഞ്ഞു. ഓഫിസ്​ പ്രവർത്തിച്ചിരുന്ന രണ്ട്​ മുറികളുടെ വാതിലുകൾ പൂട്ട്​ പൊളിച്ച്​ തുറന്ന നിലയിലായിരുന്നു. അലമാര കുത്തിപ്പൊളിച്ചിട്ടുണ്ട്​​. അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്​ടോപ്പ്​ പുറത്ത്​ മാറ്റിവെച്ചിട്ടുണ്ട്​. വിവിധ രജിസ്റ്ററുകളും പുസ്​തകങ്ങളും വാരിവലിച്ചിട്ട നിലയിലാണ്​. ഒരു മാസത്തോളമായി അറ്റകുറ്റപ്പണി നടക്കുന്ന വിദ്യാലയത്തിൽ പണം സൂക്ഷിച്ചിരിക്കാം എന്ന ധാരണയിലാവും മോഷ്ടാക്കൾ അകത്തുകടന്ന​തെന്ന്​​ രാഘവൻ പറഞ്ഞു. ടൗൺ സൗത്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണമാരംഭിച്ചു. pew bin01 ഈസ്റ്റ് യാക്കര എൽ.പി സ്കൂളിൽ മോഷണശ്രമത്തിനിടെ അലമാര കുത്തിപ്പൊളിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.