ടൈൽസ് ഇറക്കുന്നതിനെ ചൊല്ലി മർദനം; മൂന്നുപേർക്ക് പരിക്ക്

ശ്രീകൃഷ്ണപുരം: രാഗം കോർണറിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ടൈൽസ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ രണ്ട്​ അതിഥി തൊഴിലാളികൾക്കും വാഹന ഡ്രൈവർക്കും മർദനം. ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന ടൈൽസ് കമ്പനിയിലെ ജീവനക്കാരായ ഡ്രൈവർ ചെർപ്പുളശ്ശേരി തൂത സ്വദേശി രാമകൃഷ്ണൻ, അതിഥി തൊഴിലാളികളായ സൈമൺ, സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പത്തോളം സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.