പട്ടാമ്പി: മൂന്നുകോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായി നിർമിച്ച കൊപ്പം ജി.വി.എച്ച്.എസ്.എസ് ഹൈടെക് കെട്ടിടത്തിൻെറ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് സ്കൂൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് കൃഷ്ണകുമാർ, എസ്.എം.സി ചെയർമാൻ നിസാർ ആലം, ഹെഡ്മിസ്ട്രസ് കെ. ബിന്ദു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി. ഷാജി, ഷാഹുൽ ഹമീദ്, ഇ.പി. രാജേഷ്, എം.വി. രാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.