അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അടഞ്ഞുകിടക്കുന്ന ഡിജിറ്റൽ എക്സ് റേ യൂനിറ്റ്
ഒറ്റപ്പാലം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ യാഥാർഥ്യമായ ഡിജിറ്റൽ എക്സ് റേ യൂനിറ്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ എക്സ് റേ എടുക്കാനായി രോഗികൾക്ക് 12 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പാലത്തും മറ്റു വിദൂര സ്ഥലങ്ങളിലും പോകേണ്ട അവസ്ഥയാണ്.
ഒറ്റപ്പാലം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 14.84 ലക്ഷം രൂപ ചെലവിട്ടാണ് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂനിറ്റ് സ്ഥാപിച്ചത്. ഇതിന്റെ പ്രവർത്തനോദ്‌ഘാടനം 2025 ഫെബ്രുവരിയിലായിരുന്നു.
എക്സ് റേ യൂനിറ്റ് സ്ഥാപിച്ച ഏജൻസിക്ക് പ്രതിഫല തുക നൽകാതിരുന്നത് കാരണം സിസ്റ്റം ഷട്ട് ഡൗൺ ചെയ്ത് പ്രവർത്തനം നിർത്തിവെപ്പിച്ചതായാണ് പരാതി ഉയരുന്നത്. ഈ സാഹചര്യത്തിൽ യൂനിറ്റ് പ്രവർത്തനം പുനരാരംഭിക്കണമെന്നും അന്വേഷണം നടത്തി ഏജൻസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് അംഗം മുസ്തഫ തിരുണ്ടിക്കൽ ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.