പാലക്കാട്: കൊല്ലങ്കോട്ട് വൻ മദ്യവേട്ട. 124 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ച സ്ത്രീ അറസ്റ്റിൽ. കൊല്ലങ്കോട് -1 വില്ലേജിൽ മാഞ്ചിറ കണ്ടഞ്ചിറ ദേശത്ത് മുരുകന്‍റെ ഭാര്യ ശശികലയാണ് (52) അറസ്റ്റിലായത്.
വീട്ടിൽ രഹസ്യ അറ ഉണ്ടാക്കിയാണ് ഇവർ മദ്യം സൂക്ഷിച്ചിരുന്നത്. കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ തൻസിൽ താഹയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ശശികല ഒരു മാസമായി എക്‌സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
റെയ്‌ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സിബി സിറിൽ, അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി. ചെന്താമര, കെ. വെള്ളകുട്ടി, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് എസ്. നടേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. അഭിലാഷ്, എച്ച്. നൗഫൽ, ജി. വിജേഷ് കുമാർ, സി. രാധാകൃഷ്ണൻ, വുമൺ സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.സി. സംഗീത, പി.വൈ. സീനത്ത്, സി. അഞ്ജു, വി. ഷീജ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.