box ശ്രീകൃഷ്ണപുരം: മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള സർക്കാർ പുരസ്‌കാരം ശരദാമ്മക്ക് (61) ലഭിച്ചു. വനിത ശിശുവികസന വകുപ്പിൻെറ 2019-20 വർഷം മികച്ച സേവനം കാഴ്ചവെച്ച അംഗവാടി ഹെൽപ്പർക്കുള്ള പുരസ്കാരമാണ് ശാരദാമ്മയെ തേടിയെത്തിയത്. ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസിന് കീഴിൽ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടര രണ്ട് വാർഡിൽ ഉൾപ്പെടുന്ന 129 നമ്പർ കോട്ടേക്കാവ് അംഗൻവാടി ഹെൽപ്പറാണ് ശരദാമ്മ. പഞ്ചായത്തിൻെറയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അംഗൻവാടിയിൽ നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവരെ അവാർഡിന് അർഹയാക്കിയത്. 35 വർഷം മുമ്പാണ് അംഗൻവാടി ഹെൽപ്പറായി ജോലി തുടങ്ങിയത്. ആദ്യ അഞ്ചുവർഷം കുലിക്കിലിയാട്, ചോലകുർശ്ശി, കൂട്ടിലക്കടവ്, ദുബായ്കുന്ന് അംഗൻവാടികളിൽ താൽക്കാലികമായി ജോലിചെയ്തു. 1990 മാർച്ചിലാണ് കോട്ടേക്കാവ് അംഗൻവാടിയിൽ ഹെൽപ്പർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഐ.സി.ഡി.എസിൻെറ നിർദേശങ്ങൾ അക്ഷരംപ്രതി നടപ്പാക്കുന്ന ശരദാമ്മയുടെ പ്രവർത്തന മികവിന് വർക്കർ എം. നസീമയുടെ പിന്തുണയുമുണ്ട്. കുഞ്ഞിരാമനാണ് ശാരദാമ്മയുടെ ഭർത്താവ്. മകൻ: സുരേഷ് കുമാർ. sharadamma: ശാരദാമ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.