ചെർപ്പുളശ്ശേരി: സൗദിയിൽ നിന്ന് നാട്ടിലെത്തി കോവിഡ് പ്രതിസന്ധിയിൽ തിരിച്ചുപോകാനാവാതെ ആറ് മാസമായി നാട്ടിലുള്ള, സൗദി കെ.എം.സി.സി അംഗങ്ങളായ സഹപ്രവർത്തകർക്കുള്ള സ്നേഹസാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം നിർവഹിച്ചു. ടി.എം. ഹംസ അധ്യക്ഷത വഹിച്ചു. ഷൊർണൂർ മണ്ഡലം പ്രസിഡൻറ് വീരാൻ ഹാജി, സെക്രട്ടറി അബ്ദുറഹ്മാൻ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഇക്ബാൽ ദുറാനി, എം.ടി.എ. നാസർ, ഷുക്കൂർ ചളവറ, സൽമാൻ കൂടമംഗലം, ഹംസത്ത് മാടാല, റഫീഖ് വീരമംഗലം, അൻവർ പറച്ചിക്കര, ഇബ്രാഹീം, സക്കീർ മാടാല, മുനീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.