പട്ടാമ്പിയിൽ ആധുനിക പാർക്കിങ്​ സൗകര്യം ഒരുങ്ങുന്നു

പട്ടാമ്പി: ടൗണി​ൻെറ തീരാശാപമായ ഗതാഗതക്കുരുക്കിന് ആശ്വാസമായി പാർക്കിങ്​ സൗകര്യമൊരുങ്ങുന്നു. 9.75 കോടി രൂപ ചെലവിലാണ് 75 കാറും 680 ബൈക്കും പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ പാർക്കിങ് സിസ്​റ്റം ഒരുങ്ങുന്നത്. 2020-21 ബജറ്റിലാണ് സംസ്ഥാന സർക്കാർ പട്ടാമ്പിയിൽ മൾട്ടി ലെവൽ പാർക്കിങ് സിസ്​റ്റം പ്രഖ്യാപിച്ചത്. പുതിയ നഗരസഭ ഭരണസമിതിയുടെ ആദ്യ ബജറ്റിലും ഇതിന്​ തുക വകയിരുത്തിയിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടൊപ്പം വാഹനങ്ങൾ വാട്ടർ സർവിസ് ചെയ്യാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾ പാർക്കിങ് സിസ്​റ്റത്തി​ൻെറ ഭാഗമായുണ്ടാകും. സോളാർ സംവിധാനത്തി​ൻെറ സപ്പോർട്ടോടു കൂടിയായിരിക്കും പ്രവർത്തിക്കുക. ഇത്​ യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം കോർപറേഷൻ കഴിഞ്ഞാൽ പിന്നെ മൾട്ടി ലെവൽ പാർക്കിങ്​ സിസ്​റ്റം ഉള്ള രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി പട്ടാമ്പി നഗരസഭ മാറും. ഇതുസംബസിച്ച് നഗരസഭയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.