ബാബു പി. മാത്യു: സേവനം ജീവിതചര്യയാക്കിയ അധ്യാപകൻ

പാലക്കാട്: കലാകായിക രംഗത്തും അക്കാദമിക രംഗത്തും ഒരുപോലെ മികച്ചുനിൽക്കുന്ന കണ്ണാടി ഹയർ സെക്കൻഡറി സ്​കൂളിലെ പ്രിൻസിപ്പൽ ബാബു പി. മാത്യുവിനെ തേടിയെത്തിയത് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പി​ൻെറ അംഗീകാരം. 27 വർഷത്തെ അധ്യാപക സേവനം പൂർത്തിയാക്കി 2022 മേയിൽ സർവിസിൽനിന്ന്​ അദ്ദേഹം വിരമിക്കുക സംസ്ഥാനത്തെ മികച്ച അധ്യപാകനെന്ന സർക്കാറി​​ൻെറ അംഗീകാരത്തോടെയാണ്. അധ്യാപനത്തിന് പുറമെ കൗൺസിലർ, കരിയർ ഗൈഡ്, മോട്ടിവേഷൻ ​െട്രയിനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. എക്സൈസി​ൻെറ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്​കരണ പദ്ധതി 'വിമുക്തി' സ്കൂളിൽ ഫലപ്രദമായി നടപ്പാക്കുന്നു. എല്ലാ മാസവും വിദ്യാർഥികൾക്ക് സൗജന്യ കൗൺസലിങ്​ ക്ലാസ് നൽകുന്നുണ്ട്. നിയമ ബോധവത്​കരണ ക്ലാസുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, പോക്സോ ആക്ട്​, പ്രഥമ ശുശ്രൂഷ ബോധവത്​കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന സാക്ഷരത പ്രസ്ഥാനത്തി​ൻെറ മാസ്​റ്റർ ട്രെയിനർ, കെമിസ്ട്രി അസോസിയേഷൻ സെക്രട്ടറി, സ്​റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ ഗുരുശ്രേഷ്ഠ അവാർഡ്, റോട്ടറി എക്സലൻസ് അവാർഡ്, പി.കെ. ദാസ് മെമ്മോറിയൽ ബെസ്​റ്റ്​ ടീച്ചർ അവാർഡ്, ബെസ്​റ്റ്​ ഫാക്കൽറ്റി ആൻഡ്​ ലൈഫ് ടൈം അച്ചീവ്മൻെറ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. പുതുപ്പരിയാരം താണാവ് ഹിൽവ്യൂ നഗറിലാണ് വീട്. ഭാര്യ സ്മിത ബാബു തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപികയാണ്​. മക്കൾ: ആശിഷ് ബാബു (ടെക്നോ പാർക്ക് തിരുവനന്തപുരം), അനുബാബു (ബി.എസ്​സി അഗ്രികൾചറൽ വിദ്യാർഥിനി, ദിണ്ഡിഗൽ കേന്ദ്ര സർവകലാശാല). ഇരട്ട സഹോദരൻ സാബു മാത്യു പാലക്കാട് ലയൺസ് ക്ലബ്​ സെക്രട്ടറിയാണ്. (പടം. P3 BABU P MATHEW. ബാബു പി. മാത്യു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.