വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഉമ്മുകുൽസു ജനതാദൾ യുവിൽ നിന്ന് രാജിവെച്ച് . ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് പി. അഹമ്മദ് കുട്ടി, കെ.എം. കുഞ്ഞിപ്പ, വി.ടി. അമീർ, പി. അബ്ദുറഹ്മാൻ, സി.പി. ഉമ്മുകുൽസു, എം.ടി. റഫിഖ് എന്നിവർ സംബന്ധിച്ചു. പ്രതിഷേധ പൂജ്യംവര വലിയകുന്ന്: മുസ്ലിം യൂത്ത് ലീഗ് ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണം വട്ട പൂജ്യം എന്ന തലക്കെട്ടിൽ വലിയകുന്നിൽ പ്രതിഷേധ പൂജ്യം വര സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. എം.ടി. റഫീഖ് അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കുഞ്ഞാപ്പ, ജനറൽ സെക്രട്ടറി കെ. മാനുപ്പ, സലാം ചെമ്മുക്കൻ, യൂസഫ് തറക്കൽ, കെ.എം. കുഞ്ഞിപ്പ, വി.ടി. അമീർ, ടി.പി. മാനു ഹാജി, അംജദ് എന്നിവർ സംസാരിച്ചു. സാജിദ് ഇരിമ്പിളിയം സ്വാഗതം പറഞ്ഞു. mp muslim league കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണം വട്ട പൂജ്യം തലക്കെട്ടിൽ വലിയകുന്നിൽ പ്രതിഷേധ പൂജ്യം വര നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.