പനീർശെൽവം
Posted On
date_range Updated On
date_range സ്ഫോടക വസ്തു കടത്തിയ സംഭവം: പ്രധാന പ്രതി പിടിയിൽ
പാലക്കാട്: തണ്ണിമത്തൻ കയറ്റിയ വാഹനത്തിൽ സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. തിരുവണ്ണാമലൈ സ്വദേശി പനീർശെൽവമാണ് (54) ടൗൺ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തണ്ണിമത്തൻ കയറ്റിയ വാഹനത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
18,000 ജലാറ്റിൻ സ്റ്റിക്ക്, 4800 ഡിറ്റനേറ്റർ എന്നിവയാണ് അന്ന് പിടികൂടിയത്. തിരുവണ്ണാമലയിൽനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ കഴിഞ്ഞദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.