എടത്തനാട്ടുകര കെ.എസ്.എച്ച്.എം എജുക്കേഷനൽ
കോംപ്ലക്സിൽ വിദ്യാർഥികൾ ചിത്രരചന മത്സരത്തിൽ
അലനല്ലൂർ: കാലിക്കറ്റ് എ സോൺ കലോത്സവത്തിന് തുടക്കം കുറിച്ചു. ഓഫ് സ്റ്റേജ് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യദിന മത്സരത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും മത്സരത്തിനെത്തിയെന്ന് എ സോൺ കലോത്സവ കൺവീനർ കെ.പി. അമീൻ റാഷിദ് പറഞ്ഞു.
10ന് വൈകീട്ട് ഉദ്ഘാടന സമ്മേളനം നടക്കും. 12ന് കലോത്സവം സമാപിക്കും. കലോത്സവ നടത്തിപ്പിന് വിപുലമായ സൗകര്യങ്ങളാണ് എടത്തനാട്ടുകര കെ.എസ്.എച്ച്.എം. എജുക്കേഷണൽ കോംപ്ലക്സിൽ ഒരുക്കിയിട്ടുള്ളത്.
അച്ചടക്കത്തിനായി പൊലീസ് സന്നാഹം സജീവമാണ്. വിദൂര സ്ഥലങ്ങളിൽനിന്ന് എത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും താമസിക്കാനുള്ള സൗകര്യം മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സ്ഥല സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.