സിഗ്നൽരഹിത നഗരമാകാൻ പാലക്കാട്

പാ​ല​ക്കാ​ട്: സി​ഗ്ന​ല്‍ ര​ഹി​ത ന​ഗ​ര​മാ​കാ​നൊ​രു​ങ്ങി പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ. സി​ഗ്ന​ലു​ക​ള്‍ ഒ​ഴി​വാ​ക്കി സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി. ​സ്മി​തേ​ഷ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. സി​ഗ്ന​ല്‍ പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് എ​ങ്ങ​നെ ട്രാ​ഫി​ക് പ​രി​ഷ്‌​കാ​രം ന​ട​ത്താ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​ന്‍ നാ​റ്റ്പാ​ക്കി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് അ​ടു​ത്ത​ദി​വ​സം ത​ന്നെ ക​ത്തു​ന​ല്‍കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചെ​യ​ര്‍പേ​ഴ്സ​ൻ വ്യ​ക്ത​മാ​ക്കി. അ​വ​രു​ടെ പ​ഠ​ന​റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​ട​റോ​ഡു​ക​ളി​ലെ​യും മ​റ്റും കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല ഉ​ട​മ​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തു​മെ​ന്നും സ്മി​തേ​ഷ് പ​റ​ഞ്ഞു.

പ​ര​മ്പ​രാ​ഗ​ത​മാ​യ തെ​രു​വു​ക​ളി​ലെ​യും അ​ഗ്ര​ഹാ​ര​ങ്ങ​ളി​ലെ​യും വ​രി കെ​ട്ടി​ട​ങ്ങ​ള്‍ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ഇ​ള​വു​ക​ളെ​ല്ലാം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ എം. ​ശ​ശി​കു​മാ​ര്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് അ​സി. എ​ക്‌​സി. എ​ന്‍ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. പ​ട്ടി​ക ത​യാ​റാ​ക്കി​യ​ശേ​ഷം ന​ഗ​ര​സ​ഭ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശാ​ശ്വ​ത ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ര്‍ന്നു. ഷെ​ല്‍റ്റ​ര്‍ ഹോം ​നി​ര്‍മി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ഗ​ര​സ​ഭ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൗ​ണ്‍സി​ല​ര്‍ പി.​എ​സ്. വി​പി​ന്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. എ.​ബി.​സി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷെ​ല്‍റ്റ​ർ ഹോ​മി​ന് സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ചെ​യ​ര്‍പേ​ഴ്സ​ൻ അ​റി​യി​ച്ചു.

ടൗ​ണ്‍ബ​സ് സ്റ്റാ​ന്‍ഡ്, ബി.​ഒ.​സി റോ​ഡ് ബൈ​പാ​സി​നാ​യി ന​ഗ​ര​സ​ഭ സ്ഥ​ലം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും നി​ല​വി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ കൈ​യേ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി ഉ​യ​ര്‍ന്നു. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ​ഴ​യ ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ന്റെ വി​വ​രം ല​ഭ്യ​മ​ല്ലെ​ന്ന് കൗ​ണ്‍സി​ല​ര്‍ സാ​ജോ ജോ​ണ്‍ പ​റ​ഞ്ഞു. പ​ഴ​യ പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ട് അ​ല്ലെ​ങ്കി​ല്‍ സ്ഥ​ലം പ​രി​ശോ​ധി​ച്ച് പു​തി​യ റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ അ​സി. എ​ക്‌​സി. എ​ന്‍ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ചെ​യ​ര്‍മാ​ന്‍ അ​റി​യി​ച്ചു. ഇ​തി​നാ​യു​ള്ള കോ​ണ്‍ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്. സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ്ര​ശ്‌​ന​മു​ള്ള​തി​നാ​ല്‍ അ​ത് പ​രി​ഹ​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ആ​ദ്യം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു. റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തും പ​രി​ശോ​ധി​ക്കും. ത​ക​ര്‍ന്നു കി​ട​ക്കു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത് റോ​ഡി​ല്‍ ന​ഗ​ര​സ​ഭ​ക്കു കീ​ഴി​ലു​ള്ള ഭാ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ചെ​യ​ർ​പേ​ഴ്സ​ൻ നി​ര്‍ദേ​ശം ന​ല്‍കി. മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​ത് ജി​ല്ല പ​ഞ്ചാ​യ​ത്താ​യ​തി​നാ​ല്‍ അ​വ​രെ അ​റി​യി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Palakkad to become a signal-free city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.