ഷോ​ക്കേ​റ്റ് വീ​ണ മ​യി​ലി​ന് പാ​ല​ക്കാ​ട് അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ സി.​പി.​ആ​ർ ന​ൽ​കു​ന്നു

ഷോക്കേറ്റ് വീണ മയിലിന് രക്ഷകരായി അഗ്നിരക്ഷ സേന

പാ​ല​ക്കാ​ട്: ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വീ​ണ മ​യി​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ. പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് റോ​ഡി​ൽ വീ​ണ പെ​ൺ​മ​യി​ലി​നാ​ണ് പാ​ല​ക്കാ​ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ ര​ക്ഷ​ക​രാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സം​ഭ​വം. ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പ​ത്തി​രു​ന്ന ര​ണ്ട് മ​യി​ലു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ജീ​വ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​യി​ലി​ന്‍റെ ശ്വാ​സം നി​ല​ച്ചി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ മ​യി​ലി​നെ എ​ടു​ത്ത് സി.​പി.​ആ​ർ ന​ൽ​കി. സേ​നാം​ഗ​ങ്ങ​ളാ​യ സ​തീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ല​ന​മ​റ്റ മ​യി​ലി​ന് സി.​പി.​ആ​ർ ന​ൽ​കി​യ​ത്.

കൃ​ത്രി​മ ശ്വാ​സ​വും ന​ൽ​കി​യ​തോ​ടെ മ​യി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി. തു​ട​ർ​ന്ന് ജി​ല്ല വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മ​യി​ലി​ന് ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കി.

Tags:    
News Summary - Firefighters rescue a shocked peacock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.