കോങ്ങാട് മാഞ്ചേരിക്കാവിൽ അപകടത്തിൽപെട്ട ബൈക്ക്
കോങ്ങാട്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കോങ്ങാട് ചെറായ പോക്കിരിക്കുന്ന് യുഗേഷ് (24), ചെറായ പോക്കിരിക്കുന്ന് സുജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കോങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ കോങ്ങാട് മാഞ്ചേരിക്കാവിന് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാട് പറ്റി. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.