Posted On
date_range Updated On
date_range പശുവിനെ പുലി ആക്രമിച്ചു
മുണ്ടൂർ: കറവപശുവിനെ പുലി ആക്രമിച്ചു. മുണ്ടൂർ ഒടുവങ്ങാട് ആലിങ്കൽ രമേശിന്‍റെ വളർത്ത് പശുവിനെയാണ് പുലി കടിച്ച് കഴുത്തിലും കാലിലും ആഴത്തിലുള്ള മുറിവേൽപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. വീടിന് അടുത്ത് റബർ തോട്ടത്തിൽ ആറ് പശുക്കളെ മേക്കുന്നതിനിടയിലാണ് പശുവിനെ ആക്രമിച്ചത്. കൂട്ടത്തിലുള്ള അഞ്ച് പശുക്കൾ വളയുകയും കണ്ട പശുവിന്‍റെ ഉടമ നിലവിളിക്കുകയും ചെയ്തതോടെ പുലി ഓടി മറഞ്ഞു.
വനപാലകരും ദ്രുത പ്രതികരണ സംഘവും സ്ഥലം സന്ദർശിച്ചു. പരിക്കേറ്റ പശുവിനെ വാഹനത്തിലാണ് വീട്ടിലെത്തിച്ചത്. വെറ്ററിനറി ഡോക്ടർ വിജയരാഘവൻ പരിക്കേറ്റ പശുവിന് ആവശ്യമായ ചികിത്സയും കുത്തിവെപ്പും നൽകി. സ്ഥലത്ത് കാമറയും കൂടും സ്ഥാപിക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.