സുനിൽ
കുമാർ
പട്ടാമ്പി: 17 വയസ്സുള്ള ആൺകുട്ടിയെ ബസിൽവെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട് സുനിൽകുമാറിന് (44) മൂന്നു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴതുക ഇരക്ക് നൽകാനും വിധിയായി. പട്ടാമ്പി പോക്സോ കോടതി ജഡ്‌ജി ദിനേശൻ പിള്ളയുടേതാണ് വിധി.
2023ലാണ് പ്രായപൂർത്തിയാകാത്ത അതിജീവിതനെ പ്രതി നിർത്തിയിട്ടിരുന്ന ബസിൽ ലൈംഗികമായി പീഡിപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി എസ്.ഐ സുഭാഷാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ മണി സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്‌തരിച്ച് 17 രേഖകൾ തെളിവിലേക്കായി ഹാജരാക്കി. എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.