ദീ​പ​ശോ​ഭ​യി​ൽ പു​ത്ത​നാ​ൽ​ക്ക​ൽ അ​ല​ങ്കാ​ര പ​ന്ത​ൽ

പു​ത്ത​നാ​ൽ​ക്ക​ൽ പൂ​രം ഇ​ന്ന്

ചെ​ർ​പ്പു​ള​ശ്ശേ​രി: പു​ത്ത​നാ​ൽ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ കാ​ള​വേ​ലാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യ പൂ​രം ബു​ധ​നാ​ഴ്ച​യും എ​റ്റ​വും കൂ​ടു​ത​ൽ ഇ​ണ​കാ​ള കോ​ല​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന കാ​ള​വേ​ല വ്യാ​ഴാ​ഴ്ച​യും ആ​ഘോ​ഷി​ക്കും. ത​ന്ത്രി അ​ണ്ട​ലാ​ടി മ​ന​ക്ക​ൽ ഉ​ണ്ണി​ന​മ്പൂ​തി​രി​പ്പാ​ട് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന പ​ക​ൽ​പ്പൂ​ര​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് മു​ര​ളീ​ധ​ര​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ണ്ടി​മേ​ള​ത്തോ​ടെ ന​ഗ​ര പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ത​കി​ൽ നാ​ദ​സ്വ​രം, തെ​യ്യം, ഫി​ലിം സ്റ്റാ​ർ ഫ്ളോ​ട്ട് വേ​ഷ​ങ്ങ​ൾ, പീ​ലി​ക്കാ​വ​ടി, പൊ​യ്ക്കു​തി​ര തെ​യ്യം, എ​ന്നി​വ ന​ഗ​ര പ്ര​ദ​ക്ഷി​ണ​ത്തി​ൽ അ​ണി​നി​ര​ക്കും.

വൈ​കീ​ട്ട് 7.30ന് ​പ​ന​മ​ണ്ണ ശ​ശി, ചെ​റു​താ​ഴം വി​ഷ്ണു​രാ​ജ് എ​ന്നി​വ​രു​ടെ ഇ​ര​ട്ട താ​യ​മ്പ​ക​യും കോ​ഴി​ക്കോ​ട് മി​ല്ലേ​നി​യം സ്റ്റാ​ർ ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. 12ന് ​ന​ട​ക്കു​ന്ന കാ​ള​വേ​ല​യി​ൽ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഇ​ണ​കാ​ള കോ​ല​ങ്ങ​ളു​ടെ അ​ദ്ഭു​ത​പ്ര​വാ​ഹം ന​ഗ​ര​വീ​ഥി​യി​ൽ ദൃ​ശ്യ​മാ​കും. 

പ​ണി​മു​ട​ക്ക് കാ​ള​വേ​ല​യെ ബാ​ധി​ക്കി​ല്ല

ചെ​ർ​പ്പു​ള​ശ്ശേ​രി: അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ 12ന് ​പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ​ണി​മു​ട​ക്ക് അ​ന്നേ ദി​വ​സം ന​ട​ക്കു​ന്ന പു​ത്ത​നാ​ൽ​ക്ക​ൽ കാ​ള​വേ​ല​യെ ബാ​ധി​ക്കി​ല്ലെ​ന്ന് സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു. ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ, നെ​ല്ലാ​യ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ടാ​ക്കി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Today is the festival of Puthanakalkal Pooram.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.