തിരൂരങ്ങാടി: കെ. കരുണാകരൻെറ 103ാം ജന്മദിനത്തോടനുബന്ധിച്ച് കൊടിത്തിയിൽ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. നന്നമ്പ്ര പഞ്ചായത്ത് അംഗവും സഹകരണ ബാങ്ക് പ്രസിഡൻറുമായ കെ.പി. ഹൈദ്രോസ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി യു.വി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറ് ലത്തീഫ് പാലക്കാട്ട് ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി. തിരൂരങ്ങാടി: നന്നമ്പ്ര യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം മണ്ഡലം പ്രസിഡൻറ് സജിത്ത് കാച്ചീരി ഉദ്ഘാടനം ചെയ്തു. പി.പി. മുനീർ അധ്യക്ഷത വഹിച്ചു. ഷബീർ തിരുത്തി, എൻ.വി. അലി, ശബാബ് കിഴക്കകത്ത്, ശ്യാം അടിയാട്ടിൽ, മധു കുണ്ടൂർ, ടി.പി. കിഷോർ, സി.കെ. ഫൈസൽ, അൽത്താഫ് റംസാൻ, വി.ടി. മുബീൻ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: കെ. കരുണാകരൻ സ്റ്റഡി സൻെറർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പരിപാടി ഗാന്ധി ദർശൻ സമിതി ജില്ല പ്രസിഡൻറ് പി.കെ.എം ബാവ ഉദ്ഘാടനം ചെയ്തു. സജിത്ത് കാച്ചിരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി യു.വി. കരീം അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.