must എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്തിലെ കുനിത്തലക്കടവിൽ കോവിഡ് സ്ഥിരീകരിച്ചയാൾ പലരുമായി സമ്പർക്കം പുലർത്തിയതിനാൽ പ്രദേശത്ത് കർശന പ്രതിരോധ പ്രവർത്തനവുമായി ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഹീദിൻെറ നേതൃതത്തിൽ താലൂക്ക് ദുരന്തനിവാരണ സേന പ്രദേശങ്ങൾ അണുവിമുക്തമാക്കി. ആളുകൾ കൂട്ടം കൂടുന്നത് വിലക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്ദീൻകുട്ടി ആഡംപുലാൻെറ നേതൃതത്തിൽ സിസ്റ്റർമാരായ സലോമി, ബിബി, ആശാവർക്കർമാരായ ജാസ്മിൻ, സുനീറ, ഷാജി എന്നിവരടങ്ങിയ ടീം രോഗിയുമായി അടുത്തിടപഴകിയവരുടെ വീടുകൾ സന്ദർശിച്ച് പാലിക്കേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉണ്ടെങ്കിൽ അവർ നിരീക്ഷണത്തിൽ ഇരിക്കേണ്ടതും വിവരം 9846120456 നമ്പറിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കേണ്ടതുമാണ്. എടവണ്ണപ്പാറയിൽ വാഴക്കാട് പോലീസിൻെറ നേതൃത്വത്തിൽ പ്രതിരോധ പ്രയർത്തനം ഊർജിതമാക്കി. കടകളിൽ വരുന്നവരുടെ മേൽ വിലാസമടങ്ങുന്ന രജിസ്േട്രഷൻ നർബന്ധമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.