ക​ണ്ടെ​ടു​ത്ത സ്വ​ർ​ണ​മാ​ല

മു​സ്ത​ഫ ഷ​ഹാ​ന​ക്ക്

കൈ​മാ​റു​ന്നു

മലമ്പുഴ ചെക്ക്ഡാമിൽനിന്ന് സ്വർണമാല വീണ്ടെടുത്ത് മുസ്തഫ

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ചെ​ക്ക്ഡാ​മി​ൽ ന​ഷ്ട​പ്പെ​ട്ട യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല വീ​ണ്ടെ​ടു​ത്ത് മു​സ്ത​ഫ മ​ല​മ്പു​ഴ. വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് മ​ല​മ്പു​ഴ​യി​ൽ വ​ന്ന കോ​യ​മ്പ​ത്തൂ​ർ കു​നി​യ​മു​ത്തൂ​ർ സ്വ​ദേ​ശി ഷ​ഹാ​ന​യു​ടെ ഒ​ന്നേ മു​ക്കാ​ൽ പ​വ​ന്റെ സ്വ​ർ​ണ​മാ​ല​യാ​ണ് ചെ​ക്ക് ഡാ​മി​ൽ ന​ഷ്ട​പ്പെ​ട്ട​ത്.

മാ​ല ന​ഷ്ട​പ്പെ​ട്ട​ത് ഡാ​മി​ലെ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യും ടീം ​വെ​ൽ​ഫെ​യ​ർ വൈ​സ് ക്യാ​പ്റ്റ​നും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്വി​മ്മി​ങ് ട്രെ​യി​ന​റു​മാ​യ മു​സ്ത​ഫ മ​ല​മ്പു​ഴ​യെ അ​റി​യി​ക്കു​ക​യും ചെ​ക്ക് ഡാ​മി​ൽ​നി​ന്ന് സാ​ഹ​സി​ക​മാ​യി സ്വ​ർ​ണാ​ഭ​ര​ണം മു​ങ്ങി​യെ​ടു​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സ​മാ​ന സം​ഭ​വ​ത്തി​ൽ മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ചെ​ക്ക്ഡാ​മി​ൽ​നി​ന്ന് മു​സ്ത​ഫ ക​ണ്ടെ​ടു​ത്ത് ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു.

Tags:    
News Summary - Mustafa recovers gold necklace from Malampuzha check dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.