കോടിയേരിയുടെ പ്രസ്താവന അവിശുദ്ധ സഖ്യത്തി​െൻറ തെളിവ് ^കെ. സുരേന്ദ്രൻ

കോടിയേരിയുടെ പ്രസ്താവന അവിശുദ്ധ സഖ്യത്തി​ൻെറ തെളിവ് -കെ. സുരേന്ദ്രൻ പാലക്കാട്: ബി.ജെ.പി മുന്നണിയെ പരാജയപ്പെടുത്താൻ എല്ലാ രീതിയിലും പരിശ്രമിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​ൻെറ പ്രസ്താവന യു.ഡി.എഫുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തി​ൻെറ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്തും കാസർകോട്ടും തിരുവനന്തപുരത്തും പരീക്ഷിച്ച തന്ത്രം കേരളം മുഴുവൻ വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പാലക്കാട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ ആരോപിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്​ലിം ലീഗ്​ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ തടസ്സം നിൽക്കുന്നുവെന്ന് എൻഫോഴ്സ്മൻെറ് ഹൈകോടതിയിൽ സത്യവാങ്​മൂലം നൽകിയത് ഇതിന്​ തെളിവാണ്​. പാലാ ഉപ​െതരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇബ്രാഹിം കുഞ്ഞിനെ ഇപ്പോൾ അറസ്​റ്റ്​ ചെയ്യുമെന്ന പ്രതീതി സൃഷ്​ടിച്ച സർക്കാർ എന്തുകൊണ്ടാണ് വിജിലൻസിനെ ഉപയോഗിച്ച് കേസ് അട്ടിമറിച്ചതെന്ന് സുരേന്ദ്രൻ ചോദിച്ചു. പിണറായി വിജയനാണ് ലീഗി​ൻെറ മുഖപത്രം വഴി 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസ് അട്ടിമറിച്ചത്. പിണറായിയുടെ കാരുണ്യത്തിൽ രക്ഷപ്പെടുന്ന യു.ഡി.എഫ് നേതാക്കൾക്ക് എങ്ങനെയാണ് എൽ.ഡി.എഫ് സർക്കാറി​ൻെറ അഴിമതികളെ ചോദ്യം ചെയ്യാനാവുക. ജമാഅത്തെ ഇസ്​ലാമിയെ പോലെയുള്ള തീവ്രവാദ സംഘടനകളുമായി ലീഗ് സഖ്യമുണ്ടാക്കുന്നതിനെ അനുകൂലിക്കുന്ന യു.ഡി.എഫ് നേതൃത്വത്തി​ൻെറ വിശ്വാസത പൂർണമായും തകർന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നഗരസഭയിൽ ഇടതു-വലത് അവിശുദ്ധ സഖ്യ നീക്കം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ചില വാർഡുകളിൽ പൊതു സ്ഥാനാർഥി ചർച്ച കോൺഗ്രസ്-സി.പി.എം നേതാക്കൾ തുടങ്ങി കഴിഞ്ഞു. പത്തനംതിട്ടയിലും തൃശൂരിലും ഇതിനുള്ള നീക്കം സജീവമാണ്. 1,000 കോടിയുടെ സോളാർ അഴിമതി പുറത്തുവന്നിട്ടും യു.ഡി.എഫ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. ഇടതു-വലതു മുന്നണികളുടെ ദുഷിച്ച രാഷ്​ട്രീയത്തിന് തദ്ദേശ ​െതരഞ്ഞെടുപ്പിൽ ജനം കനത്ത മറുപടി നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ്, ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.