പൂക്കോട്ടുംപാടം: നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ കാളികാവ് റേഞ്ചിലെ ചെയ്തു. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ തേക്ക് തോട്ടങ്ങളും സ്വാഭാവിക വനങ്ങളും ഉള്‍പ്പെടെ 3,58,315 ഹെക്ടര്‍ വനമാണുള്ളത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറും മൂന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരും 12 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും രണ്ട് ട്രൈബല്‍ വാച്ചര്‍മാരും ഉള്‍പ്പെടെ 18 പേരാണ് സ്റ്റേഷനിലുള്ളത്. ഭരണസൗകര്യാര്‍ഥം സ്റ്റേഷന് കീഴില്‍ ടി.കെ കോളനി, അമരമ്പലം എന്നിങ്ങനെ രണ്ട് ക്യാമ്പ് ഷെഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018-19ലാണ് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന് കോംപ്ലക്സിൻെറ നിർമാണം ആരംഭിച്ചത്. 87.47 ലക്ഷം രൂപ ചെലവൊഴിച്ചാണ് കെട്ടിട സമുച്ചയം നിർമിച്ചത്. വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയായി. പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍, പാലക്കാട് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ വി. സജികുമാര്‍, നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കഡ് യോഗേഷ് നീലകണ്ഠ്, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ mn PPM1 Chakkikuzhi forest station Minister K.Raju_1 mn PPM1 Chakkikuzhi forest station K.Raju_1 കവളമുക്കട്ട ചക്കിക്കുഴി മാതൃക ഫോറസ്റ്റ് സ്റ്റേഷന് സമുച്ചയം വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു മൂച്ചിമലക്കാർക്ക് ഇനി ദാഹജലത്തിന് നെട്ടോട്ടമോടേണ്ട പൂക്കോട്ടുംപാടം: കവളമുക്കട്ട മൂച്ചിമലയിൽ വർഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരുടെ പ്രശ്നത്തിന് പരിഹാരമായി. കായികതാരവും സാമൂഹിക പ്രവർത്തകയുമായ ഡോ. മജിസിയ ബാനുവിൻെറ ഇടപെടലിലൂടെയാണ് കുഴൽകിണർ കുഴിച്ച് ദാഹജലമെത്തിച്ചത്. മൂച്ചിമലയിലുണ്ടായിരുന്ന പൊതുകിണർ വേനൽ കാലത്ത് വറ്റിയതോടെ വെള്ളത്തിനുവേണ്ടി സമീപപ്രദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിയിലായിരുന്നു ഇവിടെത്തെ ആറിലധികം കുടുംബങ്ങൾ. വീടുകൾ കുന്നിൻ മുകളിലായതിനാൽ കുഴൽകിണർ അല്ലാതെ കുടിവെള്ളത്തിന് മറ്റു മാർഗങ്ങളുമില്ല. ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ അധികൃതരിൽനിന്ന് പരിഗണന ലഭിച്ചില്ല. കുഴൽകിണർ നിർമിക്കാനാവശ്യമായ തുക കണ്ടെത്താനും കുടുംബങ്ങൾക്ക് പ്രയാസവുമായിരുന്നു. സ്ത്രീകളും കുട്ടികളും കടിവെള്ളത്തിന് ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽപെട്ട അസൈൻ ചെറുകാട് എന്ന സാമൂഹിക പ്രവർത്തകൻ ഇവരുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിനുവേണ്ടി മജിസിയ ബാനുവിനെ വിവരം അറിയിക്കുകയായിരുന്നു. അവർ ഈ ദൗത്യം അവർ ഏറ്റെടുക്കുകയും ഏതാനും അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുകയും ചെയ്യുകയായിരുന്നു. 370 അടിയോളം ആഴത്തിലാണ് കുഴൽ കിണർ നിർമിച്ചത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കിണറും അനുബന്ധ ഉപകരണങ്ങളും വാട്ടർ ടാപ്പുകളും സ്ഥാപിച്ചത്. മജിസിയ മൂച്ചിമലയിലെത്തി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസൈൻ ചെറുകാട്, അനീസ് കെ. ബാബു, പി.ടി. അബ്ദുല്ല, അനീഷ് ഇരുമ്പുഴി, ഷാഹിദ് മാവുങ്ങൽ സിയാ കൈനോട്ട്, അൻവർ സാദത്ത് കൈനോട്ട് തുടങ്ങിയവരും സംബന്ധിച്ചു. ഫോട്ടോ mn PPM2 Moochimala Dr.Majiziya Banu_1_PPM2 Moochimala Dr.Majiziya banu mn PPM2 Moochimala Dr.Majiziya bhanu_1 കവളമുക്കട്ട മൂച്ചിമലയിൽ കുടിവെള്ള പദ്ധതി മജിസിയ ബാനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.