പെരുമ്പിലാവ്: ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി പിടിച്ചെടുത്തതും അപകടത്തിൽപ്പെട്ട് സൂക്ഷിച്ചതുമായ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്ത് തുടങ്ങി. കാലപ്പഴക്കമുള്ള ഓട്ടോറിക്ഷ, ലോറി, ജീപ്പ്, കാർ, ഗുഡ്സ് ഓട്ടോ, ഒമിനി വാൻ തുടങ്ങി നാനൂറോളം വാഹനങ്ങളാണ് സ്റ്റേഷൻ കോമ്പൗണ്ടിൽനിന്ന് മാറ്റുന്നത്. വലിയ വാഹനങ്ങൾ ക്രയിൻ ഉപയോഗിച്ച് മാറ്റിയശേഷം ഗ്യാസ് വെൽഡിങ് ഉപയോഗിച്ച് ചെറുതാക്കിയാണ് കയറ്റി കൊണ്ടുപോകുന്നത്. പാലക്കാട് ജെ.കെ. സ്റ്റീൽസ് എന്ന കമ്പനിയാണ് പഴയ വാഹനങ്ങൾ കൊണ്ടുപോകാൻ ടെൻഡർ എടുത്തത്. വിശാലമായ സ്ഥലസൗകര്യം ഉള്ളതിനാൽ തൃത്താല, പട്ടാമ്പി സ്റ്റേഷനുകളിൽ നിന്നും മണൽ കേസുകളിലും മറ്റുമായുള്ള വാഹനങ്ങൾ അധികവും ചാലിശ്ശേരിയിലാണ് എത്തിച്ചിരുന്നത്. തുരുമ്പെടുത്ത വാഹനങ്ങളിൽ കാട്ടുവള്ളി പടർന്നും പൊന്തക്കാട് പിടിച്ചുമാണ് കിടന്നിരുന്നത്. ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായിരുന്നു. സ്റ്റേഷനിൽ എത്തുന്നവർക്ക് പോലും വാഹനങ്ങൾ കൂട്ടിയിട്ടത് ഭീഷണിയായിരുന്നു. (പടം -ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽനിന്ന് പഴയ വാഹനങ്ങൾ കൊണ്ടുപോകുന്നു) chalissery police
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.