ഡീസൽ പ്രതിസന്ധി; കെ.എസ്​.ആർ.ടി.സി ഇന്നലെയും സർവിസുകൾ വെട്ടിക്കുറച്ചു

പാലക്കാട്: ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിൽ കെ.എസ്.ആർ.ടി.സി ഞായറാഴ്ചയും സർവിസുകൾ വെട്ടിക്കുറച്ചു. അവധി ദിവസമായതിനാൽ ഓർഡിനറി സർവിസുകളാണ് വെട്ടിക്കുറച്ചവയിൽ ഭൂരിഭാഗവും. പാലക്കാട് 64, ചിറ്റൂർ 14, വടക്കഞ്ചേരി 10, മണ്ണാർക്കാട് 14 എന്നിങ്ങനെ സർവിസുകളാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന്​ ഞായറാഴ്ച നടത്തിയത്. തിങ്കളാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു. സ്വകാര്യ പമ്പുകളിൽനിന്ന്​ ഡീസൽ അടിച്ചാണ് ചില സർവിസുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ജില്ലയിലെ നാല് ഡിപ്പോകളിൽനിന്ന്​ 158 സർവിസുകളാണ് സാധാരണ നടത്താറ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.