അപകടക്കെണിയൊരുക്കി റെയിൽവേ മേൽപ്പാലത്തിൽ കുഴി

പാലക്കാട്: ടൗൺ റെയിൽവേ മേൽപ്പാലത്തിലെ കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. ശകുന്തള ജങ്ഷൻ, വലിയങ്ങാടി എന്നിവിടങ്ങളിൽനിന്നും നിരവധി വാഹനങ്ങളാണ് ഈ മേൽപ്പാലത്തിലൂടെ പോകുന്നത്. പലയിടത്തും നിരവധി കുഴികളാണുള്ളത്. മഴയത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ചെറിയ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കുഴി നികത്തണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്. പാലത്തിലൂടെ പോകുന്ന വാഹനങ്ങളിൽനിന്ന് മുടങ്ങിയ ടോൾ പിരിവ് പുനരാരംഭിക്കാൻ മാസങ്ങൾക്കുമുമ്പ് അധികൃതർ ശ്രമിച്ചെങ്കിലും യുവജന സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല. മാർക്കറ്റ് റോഡിൽ പാലം ആരംഭിക്കുന്നിടത്ത് കുഴികൾ രൂപപ്പെട്ടെങ്കിലും നഗരസഭ താൽക്കാലികമായി അടച്ചിരുന്നു. (പടം. PEW KUZHI. ടൗൺ റെയിൽവേ മേൽപ്പാലത്തിൽ വെറ്ററിനറി ആശുപത്രിക്കു സമീപം രൂപപ്പെട്ട കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.