നെല്ലിയാമ്പതി: കനത്ത മഴമൂലം വെള്ളം കയറിയ നൂറടി ഭാഗത്തെ പ്രദേശങ്ങൾ സാധാരണ നിലയിലായി. ജങ്ഷനിലെ കടകൾ ഞായറാഴ്ച രാവിലെ മുതൽ തുറന്നുപ്രവർത്തിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ മഴ കുറവാണ്. മാറ്റിപ്പാർപ്പിച്ചവർ ഞായറാഴ്ച തങ്ങളുടെ വീടുകളിലെത്തി വെള്ളം കയറിയ ഭാഗങ്ങൾ വൃത്തിയാക്കി. പാടഗിരിയിൽ ക്യാമ്പിൽ താമസിക്കുന്നവർ അവിടെതന്നെ കുറെ ദിവസംകൂടി തുടർന്നേക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച വരെ നെല്ലിയാമ്പതി സന്ദർശിക്കാൻ സന്ദർശകർക്ക് വനം അധികൃതർ അനുമതി നൽകിയിരുന്നില്ല. എന്നാൽ, മഴ കുറഞ്ഞതോടെ ഒഴിവുദിനമായ ഞായറാഴ്ച ധാരാളം സന്ദർശകർ നെല്ലിയാമ്പതിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.