ആ​ർ​ക്കും ഉ​റ​പ്പു​പ​റ​യാ​നാ​വാ​ത്ത വ​ള്ളു​വ​നാ​ട​ൻ തു​രു​ത്ത്

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ടി​ന്റെ സി​രാ​കേ​ന്ദ്ര​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ. കേ​ര​ള​പ്പി​റ​വി​ക്ക് മു​മ്പേ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് വേ​രോ​ട്ടം കി​ട്ടി​യ മ​ണ്ണ്. മ​ണ്ഡ​ലം ഇ​ന്ന​ത്തെ രൂ​പ​ത്തി​ലാ​വും മു​മ്പ് 1957ലെ ​പ്ര​ഥ​മ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ പി. ​ഗോ​വി​ന്ദ​ൻ ന​മ്പ്യാ​രും 60ൽ ​ഇ.​പി ഗോ​പാ​ല​നും 67ൽ ​മു​ൻ മ​ന്ത്രി പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ഡ​ലം. പി​ന്നീ​ട് ര​ണ്ടു ത​വ​ണ മു​സ്‍ലിം ലീ​ഗി​ലെ കെ.​കെ.​എ​സ്. ത​ങ്ങ​ൾ. അ​തു ക​ഴി​ഞ്ഞ് 1980 മു​ത​ൽ 2001 വ​രെ ആ​റു​ത​വ​ണ ലീ​ഗി​ലെ നാ​ല​ക​ത്ത് സൂ​പ്പി​യും പ്ര​തി​നി​ധീ​ക​രി​ച്ചു. പ​ക്ഷേ, 2006 മു​ത​ൽ 2011 വ​രെ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി. ​ശ​ശി​കു​മാ​റി​ന് ഒ​റ്റ​ത്ത​വ​ണ വ​ഴി​മാ​റി. ലീ​ഗി​ലെ പി. ​അ​ബ്ദു​ൽ ഹ​മീ​ദാ​ണ് അ​ന്നി​വി​ടെ തോ​റ്റ​ത്. അ​ത് ക​ഴി​ഞ്ഞ് 2011, 2016, 2021 വ​ർ​ഷ​ങ്ങ​ളി​ൽ വീ​റു​റ്റ പോ​രാ​ട്ട​ങ്ങ​ളി​ൽ വീ​ണ്ടും ലീ​ഗ് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ടു​ത്ത ഊ​ഴം ആ​ർ​ക്കെ​ന്ന​താ​ണ് ഇ​നി ചോ​ദ്യം.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യും മേ​ലാ​റ്റൂ​ർ, വെ​ട്ട​ത്തൂ​ർ, ആ​ലി​പ്പ​റ​മ്പ്, താ​ഴേ​ക്കോ​ട്, ഏ​ലം​കു​ളം, പു​ലാ​മ​ന്തോ​ൾ എ​ന്നീ ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന​താ​ണ് മ​ണ്ഡ​ലം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് ഭ​ര​ണ​മാ​യി. പ​ക്ഷേ, ഇ​പ്പോ​ഴും ഇ​ട​തു​പ​ക്ഷം പ്ര​തീ​ക്ഷ വെ​ക്കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. യു.​ഡി.​എ​ഫി​ന്റെ വോ​ട്ട് നി​ല​യി​ൽ വ​ൻ വ്യ​ത്യാ​സം വ​ന്ന​താ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​നു​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലും ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി യു.​ഡി.​എ​ഫി​ന് 96,206 വോ​ട്ടാ​യി. എ​ൽ.​ഡി.​എ​ഫ് 79,373ൽ ​ഒ​തു​ങ്ങി. എ​ൻ.​ഡി.​എ​ക്ക് 4538 വോ​ട്ടാ​ണ്. യു.​ഡി.​എ​ഫി​ന് 16,833 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം. 2001ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന് വ​ർ​ധി​ച്ച​ത് 2881 വോ​ട്ടാ​ണെ​ങ്കി​ൽ യു.​ഡി.​എ​ഫി​ന് കൂ​ടി​യ​ത് 19,676 വോ​ട്ടാ​ണ്. വ​ർ​ധി​ച്ച വോ​ട്ട് ബ​ല​ത്തി​ൽ മ​ണ്ഡ​ലം യു.​ഡി.​എ​ഫി​ന് സു​ര​ക്ഷി​ത കേ​ന്ദ്ര​മാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ​വ​ർ.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം 4941 വോ​ട്ട് അ​ധി​കം നേ​ടി സി.​പി.​എ​മ്മി​ൽ നി​ന്ന് ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് പു​റ​മെ പു​ലാ​മ​ന്തോ​ൾ, ഏ​ലം​കു​ളം, താ​ഴേ​ക്കോ​ട്, മേ​ലാ​റ്റൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ആ​ലി​പ്പ​റ​മ്പ്, വെ​ട്ട​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു. ഒ​രു കാ​ല​ത്തും ഇ​ല്ലാ​ത്ത വി​ധ​മാ​ണ് മു​ന്നേ​റ്റം.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കോ​വി​ഡ് കാ​ല​ത്ത് വീ​ടു​ക​ളി​ൽ എ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ വാ​യോ​ധി​ക​രെ കൊ​ണ്ടും രോ​ഗി​ക​ളെ കൊ​ണ്ടും ചെ​യ്യി​പ്പി​ച്ച സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ടി​ൽ ഒ​പ്പും സീ​ലു​മി​ല്ലാ​തെ 348 വോ​ട്ട് അ​സാ​ധു​വാ​ക്കി​യ​താ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു വ​ർ​ഷം നീ​ണ്ടു​നി​ന്ന ത​ർ​ക്കം. ഇ​ത് കോ​ട​തി തീ​ർ​പ്പാ​ക്കി​യ​താ​ണ്.പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ വ​ൻ ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫ് നേ​ടാ​റു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട ഈ ​മു​ന്നേ​റ്റം ആ​ദ്യ​മാ​ണ്. അ​തേ​സ​മ​യം, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം സി.​പി.​എ​മ്മി​ന് അ​ത്ര വി​ദൂ​ര​മ​ല്ല.



ജി​ല്ല​യി​ൽ സി.​പി.​എ​മ്മി​ന് കൂ​ടു​ത​ൽ അം​ഗ​ബ​ല​മു​ള്ള ര​ണ്ടു തു​രു​ത്തു​ക​ളാ​ണ് പൊ​ന്നാ​നി​യും പെ​രി​ന്ത​ൽ​മ​ണ്ണ​യും. 1957 മു​ത​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ ​പ്ര​താ​പം ക​ണ്ട​താ​ണ്. മ​ണ്ഡ​ല​പു​ന​ർ​വി​ഭ​ജ​ന​ത്തി​ന് ശേ​ഷ​മാ​ണ് യു.​ഡി.​എ​ഫി​ന് വി​ജ​യ​ത്തു​ട​ർ​ച്ച വ​ന്ന​ത്. വി. ​ശ​ശി​കു​മാ​ർ 2011 ലും 2016 ​ലും ക​ന​ത്ത മ​ൽ​സ​ര​മാ​ണ് ന​ട​ത്തി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​വി​ട്ടു​പോ​യാ​ലും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ, ഏ​ലം​ക​ളം, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളെ തു​ണ​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സി.​പി.​എം. യു.​ഡി.​എ​ഫി​ന് വോ​ട്ടു​ബ​ലം നേ​ടി​ക്കൊ​ടു​ക്കു​ന്ന​താ​ണ് താ​ഴേ​ക്കോ​ടും ആ​ലി​പ്പ​റ​മ്പും വെ​ട്ട​ത്തൂ​രും. ഇ​ത്ത​വ​ണ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​വും ഇ​വി​ടെ ഇ​ട​തി​ന്റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം.

Tags:    
News Summary - The Valluvanadaan Thuruthu, where no one can be sure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.