യുവതിക്ക് നേരെ ലൈംഗികാതിക്രമം: 65കാരന് 18 വര്‍ഷം കഠിന തടവും പിഴയും​

മഞ്ചേ​രി: യു​വ​തി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ 65കാ​ര​ന് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) 18 വ​ര്‍ഷം ക​ഠി​ന ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് വ​ലി​യാ​ട്ട് വീ​ട്ടി​ല്‍ സി. ​കാ​സി​മി​നെ​യാ​ണ് ജ​ഡ്ജി കെ.​എ​സ്. വ​രു​ണ്‍ ശി​ക്ഷി​ച്ച​ത്. 2025 മേ​യ് 14ന് ​വൈ​കീ​ട്ട് 6.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. സ​ര്‍ക്കാ​റി​ന്‍റെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​ക്ക് നി​ര്‍ദേ​ശ​വും ന​ല്‍കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​എ​ന്‍. മ​നോ​ജ് 12 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 10 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. എ.​എ​സ്.​ഐ ആ​യി​ഷ കി​ണ​റ്റി​ങ്ങ​ലാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ അ​സി. ലൈ​സ​ണ്‍ ഓ​ഫി​സ​ര്‍. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Tags:    
News Summary - Sexual assault on young woman: 65-year-old man gets 18 years in prison and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.