മു​ഹ​മ്മ​ദ് സാ​ദി​ഖ്, മ​നേ​ഷ്

കാർ ആക്സസറീസ് കടയുടെ മറവിൽ രാസലഹരി വിൽപന; രണ്ടുപേർ പിടിയിൽ

മലപ്പുറം: ചട്ടിപ്പറമ്പ് കോട്ടക്കൽ റോഡിലുള്ള കാർ ആക്സസറീസ് ഷോപ്പിന്റെ മറവിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പാങ്ങ് ചെന്നനപറമ്പ് സ്വദേശി കൊട്ടാരപറമ്പിൽ വീട്ടിൽ മുഹമ്മദ്‌ സാദിഖ് (28), കടുങ്ങപുരം പറവക്കൽ സ്വദേശി മുടക്കയിൽ വീട്ടിൽ മനേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഡൻസാഫ് ടീമും മലപ്പുറം പൊലീസ് ഇൻസ്പെക്ടർ എസ്.എസ്. വിഷ്ണുവിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

ലഹരി ഉപയോഗിക്കുന്നവർക്ക് കാർ ആക്സസറീസ് കടയുടെ മുകളിൽ പ്രത്യേകം തയാറാക്കിയ ഗ്ലാസ് ഫ്യൂമുകളും ഗ്യാസ് ലൈറ്ററുകളും പ്രത്യേകം ഇരിപ്പടമടക്കമുള്ള സൗകര്യം ചെയ്തു കൊടുത്തായിരുന്നു ഇവരുടെ ലഹരി വിൽപന. ഡിവൈ.എസ്.പിക്ക് പുറമെ പൊലീസ് ഇൻസ്പെക്ടർ കെ. ഹരീഷ്, പൊലീസ് സബ് ഇൻസ്പെക്ടർ എസ്.എസ്. വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, രജീഷ് കൊളപ്പുറം, ദിലീപ്, ഡൻസാഫ് അംഗങ്ങളായ ഐ.കെ. ദിനേഷ്, ആർ. രഞ്ജിത്ത്, പി. സലീം, കെ.കെ. ജസീർ, പി.വി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two arrested for selling drugs under the guise of a car accessories shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.