പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിൽ തുടരുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. യു.ഡി.എഫ് സർക്കാർ വന്നാൽ പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ ആദ്യ പരിഗണന ബൈപാസ് പദ്ധതിക്ക് തന്നെയാവുമെന്ന് ഘട്ടത്തിൽ പ്രചാരണം നടത്തിയിരുന്നു.
2010 ൽ അന്നത്തെ വി. എസ് സർക്കാർ 10 കോടി രൂപ പദ്ധതിക്ക് നീക്കിവെച്ചിരുന്നു. എന്നാൽ പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ബൈപാസ് ഒഴിവാക്കി അങ്ങാടിപ്പുറത്ത് റെയിൽവേ മേൽപ്പാലം നിർമിക്കുകയായിരുന്നു. 2021 ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൊട്ട് മുമ്പ് മുൻ സ്പീക്കർ മുൻകൈ എടുത്ത് ബൈപ്പാസിനായി ഉദ്യോഗസ്ഥ യോഗം വിളിക്കുകയും ഭൂമി സർവേ നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥികൾ പരാജയപ്പെട്ടതോടെ പദ്ധതി വഴിയിലിട്ടു. പിന്നീട് കിഫ്‌ബി ഉദ്യോഗസ്ഥരെ വെച്ച് പ്രാഥമിക പരിശോധന നടത്തി.
ബൈപാസ് അനിവാര്യമാണെങ്കിലും ഭീമമായ ചെലവ് കണ്ട് അതും കടലാസിലൊതുങ്ങി. രണ്ടു മണ്ഡലങ്ങളിലെയും എം. എൽ. എമാർ നിയമസഭയിൽ പലവട്ടം വിഷയം ഉന്നയിച്ചു. ഒടുവിൽ യു. ഡി. എഫ് സർക്കാർ വന്നതോടെ പ്രധാന ബജറ്റ് നിർദ്ദേശമായി ബൈപ്പാസ് പദ്ധതി ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.