വിനോദ് കുമാർ
തിരൂർ: ആയുർവേദിക് വെൽനെസ് സെൻററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയുമായ ജി.വി. വിനോദ് കുമാറിനെയാണ് (47) മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. തിരൂർ ഏഴൂർ റോഡിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനെസ് സെൻററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയ കേസിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാരനെ അറസ്റ്റു ചെയ്തത്. വിനോദ് കുമാർ പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിന് 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിൾ പേ വഴിയും വാങ്ങി എടുത്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.