മുസ്‍ലിം ലീഗില്‍ ചേര്‍ന്ന കെ.പി. സുലൈമാന്‍ ഹാജിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി അംഗത്വം നല്കുന്നു
കൊണ്ടോട്ടി: ഇടതു സഹയാത്രികനായിരുന്ന കെ.പി. സുലൈമാന്‍ ഹാജി മുസ്‍ലിം ലീഗില്‍ ചേര്‍ന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി.വി. ഇബ്രാഹിം എം.എല്‍.എക്കെതിരെ മത്സരിച്ചിരുന്നു. മുതുവല്ലൂര്‍ സ്വദേശിയായ സുലൈമാന്‍ ഹാജി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ വ്യവസായിയുമാണ്. നേരത്തെ മുസ്‍ലിം ലീഗ് അനുഭാവിയും കെ.എം.സി.സി സജീവാംഗവുമായിരുന്നു.
മുസ്‍ലിം ലീഗ് നേതാക്കള്‍ക്കൊപ്പം പാണക്കാടെത്തി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് നസിം പുളിക്കല്‍, ജില്ല സെക്രട്ടറി അബ്ദുല്ല വാവൂര്‍, എ. ഷൗക്കത്തലി ഹാജി, സി.കെ. ഷാക്കിര്‍, കബീര്‍ മുതുപറമ്പ്, സറീന ഹസീബ്, എം.പി. സിദ്ദീഖ് പരതക്കാട്, എ.ടി. കരിം മാസ്റ്റര്‍, കെ.എന്‍. ബഷീര്‍, ഉണ്ണിമൊയ്തീന്‍കുട്ടി, ഡി. ഷാജിദ്, റഫീഖ് അയക്കോടന്‍, സി.എ. ബിച്ചാപ്പു, കെ. ഉമ്മര്‍ മാസ്റ്റര്‍, എന്‍.സി. ഷെരീഫ്, എന്‍.സി. ഇബ്രാഹിം, സുല്‍ത്താന്‍ തവനൂര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.