കോട്ടക്കൽ: കോൺഗ്രസിന് അനുവദിച്ച സീറ്റിൽ വിമത സ്ഥാനാർഥിയായി മത്സര രംഗത്തെത്തിയ മുസ്ലിം ലീഗ് നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്ന് സൂചന. നഗരസഭ വാർഡ് 32ൽ പ്രചാരണ രംഗത്തുള്ള മങ്ങാടൻ അബ്ദുള്ളക്കുട്ടി (അബ്ദു)യാണ് സമവായങ്ങൾക്കൊടുവിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് ഇരുമുന്നണികളും ധാരണയായി. എന്നാൽ കോൺഗ്രസിലെ ഒരുവിഭാഗം ഇതിനകം വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
യു.ഡി.എഫ് ജില്ല നേതാക്കൾ കഴിഞ്ഞ ദിവസം കോട്ടക്കലിലെ ഇരുവിഭാഗം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തീരുമാനം മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പാണക്കാട് സാദിഖലി സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ അന്ത്യശാസനം നൽകിയതോടെ മുനിസിപ്പൽ ലീഗ് നേതാക്കൾ കോൺഗ്രസുമായി അവസാനഘട്ട ചർച്ച നടത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സമവായത്തിൽ എത്തിയിരിക്കുന്നത്. അതേസമയം ഗാന്ധിനഗർ വാർഡ് ലീഗ് ജനറൽ സെക്രട്ടറി കൂടിയായ അബ്ദു സ്ഥാനം രാജിവെച്ച് പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം പരിഗണിക്കണമെന്ന നിലപാടാണ് നേതൃത്വം മുന്നോട്ട് വെച്ചിട്ടുള്ളത്. വർഷങ്ങളായി ലീഗ് നേതാവായി തുടരുന്ന അബ്ദു ആവശ്യം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
വിഷയത്തിൽ ചർച്ച തുടരുമെന്നാണ് അറിയുന്നത്. പരിഹാരമായാൽ തിങ്കളാഴ്ച യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഉഭയകക്ഷി പ്രകാരം കോൺഗ്രസിന് അനുവദിച്ച ഒമ്പത് സീറ്റിൽ ഗാന്ധിനഗറിൽ അബ്ദു പ്രചാരണമാരംഭിച്ചതാണ് മുന്നണി ബന്ധം വഷളായത്.
തിരൂരങ്ങാടി: മണ്ണായ മൂന്നിയൂരിൽ യു.ഡി.എഫ് സ്ഥാനാർഥികളായി. ലീഗ് 19 സീറ്റിലും കോൺഗ്രസ് നാല് സീറ്റിലും മത്സരിക്കും. ഒരു സീറ്റിൽ പൊതു സ്വാതന്ത്രനെ മത്സരിപ്പിക്കാനും യു.ഡി.എഫിൽ ധാരണയായിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മൂന്ന് ഡിവിഷനുകളിൽ ലീഗും ഒരിടത്ത് കോൺഗ്രസും മത്സരിക്കും.
നിലവിൽ ആകെയുള്ള 23 സീറ്റിൽ 16 ലീഗ്, മൂന്ന് കോൺഗ്രസ് എന്നിങ്ങനെയാണ് 19 പേരുടെ പിന്തുണയിൽ യു.ഡി.എഫ് ആണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. നാല് അംഗങ്ങളാണ് ഇടതുപക്ഷത്തിനുള്ളത്. ഇപ്രാവശ്യം മൂന്നിയൂരിൽ പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമാണ്.
വാർഡ് ഒന്ന് തയ്യിലക്കടവ് ടി.പി. സുഹറാബി, രണ്ട് വെള്ളായിപ്പാടം ജാഫർ ചേളാരി, നാല് ചേളാരി ഈസ്റ്റ് പത്തൂർ രാജൻ, അഞ്ച് പടിക്കൽ നോർത്ത് എം.എ. അസീസ്, ആറ് പടിക്കൽ സൗത്ത് പി.പി. സാബിറ, ഏഴ് വെളിമുക്ക് സി.പി. അബ്ദുൽ അസീസ്, എട്ട് എ.സി ബസാർ വെട്ടിയാട്ടിൽ അബ്ദുൽ ജലീൽ, ഒമ്പത് ഒടുങ്ങാട്ട് ചിന കെ. മുനീറ, പാറക്കടവ് എ.കെ. നസീമ, പാറക്കാവ് എ.വി. മറിയുമ്മു, 13. ചുഴലി കെ. മുഹമ്മദ് ഹാജി, 15. സലാമത്ത് നഗർ ചപ്പങ്ങത്തിൽ നുസ്രത്ത്, 16. കളിയാട്ടമുക്ക് സൗത്ത് പി.പി. മുനീറ, 17. കളിയാട്ടമുക്ക് തടത്തിൽ സകീന, 18. തലപ്പാറ കുഞ്ഞോൻ തലപ്പാറ, 19. വെളിമുക്ക് കുട്ടശ്ശേരി ശരീഫ, 20. പാലക്കൽ ഒ. രമണി, 21. ആലുങ്ങൽ ഷഫീഖ് ചെറുകാവിൽ, 22. പടിക്കൽ വെസ്റ്റ് സി. അഷ്‌റഫ്.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ നിന്ന് എൻ.എം. അൻവർ സാദത്ത്, പടിക്കൽ ഡിവിഷനിൽനിന്ന് എം.എം. ജംഷീന എന്നിവരാണ് സ്ഥാനാർഥികൾ. കളിയാട്ടമുക്ക് ഡിവിഷനിൽ ആയിഷുമ്മു സ്ഥാനാർഥിയാകും.
വാർഡ് മൂന്ന് പൂതേരിവളപ്പ് ഷാജി ചേളാരി, 23. പടിക്കൽ ജാസ്മിൻ മുനീർ, 11. ചിനക്കൽ കെ. മൊയ്‌ദീൻ കുട്ടി, 14. കുന്നത്തുപറമ്പ് ശ്രീഷ്ണ ജിനൂബ്. ബ്ലോക്ക് ഡിവിഷനിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.