‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി’​യി​ലേ​ക്ക് കോ​ട്ട​ക്ക​ൽ ഗോ​ൾ​ഡ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ പി. ​അ​ബ്ദു​ൽ ഖാ​ദ​റി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ മ​ല​പ്പു​റം റ​സി​ഡ​ന്റ്

എ​ഡി​റ്റ​ർ ഇ​നാം റ​ഹ്മാ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

രോ​ഗി​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

കോ​ട്ട​ക്ക​ൽ: സ​മൂ​ഹ​ത്തി​ൽ മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ‘മാ​ധ്യ​മം’ തു​ട​ക്കം കു​റി​ച്ച ‘ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് കോ​ട്ട​ക്ക​ൽ ഗോ​ൾ​ഡ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​രു​ണ്യ​ഹ​സ്തം.

വി​ദ്യാ​ർ​ഥി​ക​ൾ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പി. ​അ​ബ്ദു​ൽ ഖാ​ദ​റി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ മ​ല​പ്പു​റം റ​സി​ഡ​ന്റ് എ​ഡി​റ്റ​ർ ഇ​നാം റ​ഹ്മാ​നാ​ണ് തു​ക ഏ​റ്റു​വാ​ങ്ങി​യ​ത്. 2,08,263 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച​ത്.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ഒ​ന്നാം കാ​റ്റ​ഗ​റി​യി​ലെ കെ. ​അ​ബാ​ൻ, ഫാ​ത്തി​മ റൈ​ഷ, എം.​സി. അ​യാ​സ്, ഇ​സ്‌​ബ റി​യാ​സ്, മു​ഹ​മ്മ​ദ്‌ സാ​ക്കി​ഫ്, ടി. ​ഇ​സാ​ൻ ന​സീ​ഫ്, കെ. ​മു​ഹ​മ്മ​ദ്‌ അ​മ​ൽ, കെ. ​എ​മി​ൻ, ര​ണ്ടാം കാ​റ്റ​ഗ​റി​യി​ലെ കെ.​ടി. ഹി​ദ, ബാ​നി​സ് ബി​ൻ ബ​ന്ന, കെ.​പി. മു​ഹ​മ്മ​ദ്‌ ജ​ഹാ​ൻ സൈ​ൻ, വി.​പി. ഫ​സ​ലു​റ​ഹ്‌​മാ​ൻ, കെ. ​നൂ​റ മി​സ്റി​യ, ടി. ​അ​സ്‍വ ഫ​റ​ഹ്, പി. ​റി​ഷ്ദാ​ൻ, സി.​കെ. മു​ഹ​മ്മ​ദ്‌ റൈ​ഹാ​ൻ, എ. ​സു​ബൈ​റ ന​സ​നി​ൻ, ആ​ഹി​ൽ പി​ച്ച​ൻ, നു​വൈ​റ ജ​ന്ന, കെ. ​ഫെ​ല്ല എ​ന്നി​വ​ർ​ക്കും സ്കൂ​ളി​ലെ മി​ക​ച്ച മെ​ന്റ​ർ​മാ​രാ​യ ആ​ര്യ, മി​ദു​ല എ​ന്നി​വ​ർ​ക്കും ‘മാ​ധ്യ​മം’ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പി. ​അ​ബ്ദു​ൽ ഖാ​ദ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ. ​ഫെ​ബി​ന, ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ പി.​കെ. ഹ​ബീ​ബ് ജ​ഹാ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ കെ.​ടി. മു​ഹ​മ്മ​ദ്‌ ഷു​ഹൈ​ബ്, സി.​ഇ.​ഒ അ​ബ്ദു​റ​ഹ്‌​മാ​ൻ, ഹെ​ൽ​ത്ത്‌ കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. അ​ബ്ദു​ൽ ഹ​മീ​ദ്, സ്കൂ​ൾ ലീ​ഡ​ർ ടി. ​ബ​സ്‌​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ​ഷ​ജി​ന, കെ.​ജി ഹെ​ഡ് സി. ​ഫ​സീ​ല, ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - madhyamam health care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.