ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ

ചത്ത കോ​ഴി​ക​ൾ

ഇ​ന്ത്യ​നൂ​രി​ൽ ച​ത്ത​തും പു​ഴു​വ​രി​ച്ച​തു​മാ​യ കോ​ഴി​ക​ൾ

കോ​ട്ട​ക്ക​ൽ: ച​ത്ത​തും പു​ഴു​വ​രി​ക്കു​ന്ന​തു​മാ​യ കോ​ഴി​ക​ളെ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യിൽ ന​ട​പ​ടി​യെ​ടു​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം. ഇ​ന്ത്യ​നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ.​കെ ചി​ക്ക​ൻ സ്റ്റാ​ളി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ച​ത്ത കോ​ഴി​ക​ളെ വി​ൽ​പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഏ​ക​ദേ​ശം 25 പെ​ട്ടി​ക​ളി​ലാ​യി നി​ര​വ​ധി കോ​ഴി​ക​ൾ ച​ത്ത​തും പു​ഴു​വ​രി​ക്കു​ന്ന​തു​മാ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി. അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാൻ തീ​രു​മാ​നി​ച്ചു. സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ഷ്‌​ലി​ൻ ഡി​സി​ൽ​വ, പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ദീ​പ, ഹ​നീ​ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Dead and worm-infested chickens found in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.