ഹരിതകർമസേനയുടെ വാഹനത്തിനു

സമീപം ഉഷ

ഹരിതകർമസേന വാഹനത്തിന്‍റെ സാരഥിയായി ഉഷ; സ്വപ്നം യാഥാർഥ്യമായതിന്‍റെ ആവേശത്തിൽ വീട്ടമ്മ

കോട്ടക്കൽ: ഓഫ് റോഡായാലും ഓൺ റോഡായാലും എടരിക്കോട് പുതുപ്പറമ്പിലെ ഉഷ വിജയന് ഡ്രൈവിങ് ഈസിയാണ്. എടരിക്കോട് പഞ്ചായത്തുനിന്നും ഡ്രൈവിങ് പഠിക്കാൻ അവസരം ലഭിച്ചതോടെ ഉഷ ഒന്നും നോക്കിയില്ല. അഞ്ചുപേർക്കായിരുന്നു അവസരം. മൂന്നു പേരാണ് പങ്കെടുത്തത്. കൃത്യമായി വളയംപിടിച്ചതോടെ ഒരു വർഷം മുമ്പ് ലൈസൻസ് ലഭിച്ചു. പിന്നാലെയെത്തി ഹരിതകർമസേനയുടെ ഡ്രൈവറായി നിയമനവും.

സാധാരണ ഡ്രൈവർ മാത്രമല്ല ഉഷ. വിവിധ വാർഡുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ വാഹനത്തിൽ കയറ്റി വേർതിരിച്ചെടുക്കുന്ന കേന്ദ്രത്തിൽ എത്തിക്കണം. ആഴ്ചയിൽ ഇടവിട്ടാണ് ഈ ജോലി. മറ്റു ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവ്വേ പൂർത്തിയാക്കും. ചെറുപ്പത്തിൽ എല്ലാവരും കാണുന്നതുപോലെ സ്വപ്നമായിരുന്നു വണ്ടിയോടിക്കണമെന്നത്. പക്ഷേ, അക്കാലത്ത് ഒരുമാർഗവും ഉണ്ടായിരുന്നില്ലെന്ന് ഉഷ പറയുന്നു.

സ്കൂട്ടർ ഓടിക്കുമെങ്കിലും അതിനേക്കാളും ഈസിയാണ് ഈ വാഹനം ഓടിക്കാനെന്നാണ് ഇവരുടെ അഭിപ്രായം. കുട്ടിക്കാലത്തെ സ്വപ്നം യാഥാർഥ്യമായതോടെ ഡ്രൈവിങ് ആസ്വദിക്കുകയാണിവർ. ഹരിതകർമസേനയിലെ 16 പേരുടേയും പഞ്ചായത്തിന്‍റെ പ്രോത്സാഹനവും പിന്തുണയും ഉഷക്കുണ്ട്. പുതുപ്പറമ്പ് കാരാട്ടങ്ങാടിയിലെ ക്ഷീരകർഷകനായ പറമ്പിൽ വിജയനും മക്കളായ അനുരാഗ്, അവന്തിക, ആരാധ്യ എന്നിവരും കട്ട സപ്പോർട്ടുമായി ഉഷക്കൊപ്പമുണ്ട്.

Tags:    
News Summary - Usha becomes the driver of the Harithakarmsena vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.