കോട്ടക്കൽ നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷണ പദാർഥങ്ങൾ
കോട്ടക്കൽ: വിവിധ ഹോട്ടലുകൾ, കൂൾ ബാറുകൾ, മറ്റു കച്ചവട സ്ഥാപനങ്ങളിൽ പരിശോധനയുമായി കോട്ടക്കൽ നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ്. പരിശോധനയിൽ പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ചോറ്, ചിക്കൻഫ്രൈ, ബീഫ് ചില്ലി, മത്സ്യം, പഴകിയ എണ്ണ, പാൽ എന്നിവ പിടിച്ചെടുത്തു.
നിരോധിത ഉൽപന്നങ്ങളായ പ്ലാസ്റ്റിക് ക്യാരി ബാഗ്, ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ, ഹെൽത്ത് ഇൻസ്പെക്ടർ ആഷ്ലിൻ ഡിസിൽവ, ഹെൽത്ത് ഇൻസ്പെക്ടർ ദേവയാനി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.