റാഫിൽ മുല്ലപ്പള്ളി, ഇലാൻ അലി
കോട്ടക്കൽ: സി.ബി.എസ്.ഇ സംഘടിപ്പിക്കുന്ന ദേശീയ തല ഗണിതശാസ്ത്ര മത്സരമായ ആര്യഭട്ട ഗണിത് ചാലഞ്ചിൽ കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾക്ക് നേട്ടം. തെരഞ്ഞെടുക്കപ്പെട്ട 21 വിദ്യാർഥികളിൽ സ്കൂളിലെ പത്താം ക്ലാസുകാരായ റാഫിൽ മുല്ലപ്പള്ളി, ഇലാൻ അലി എന്നിവർ യഥാക്രമം ആദ്യ രണ്ട് റാങ്കുകൾ കരസ്ഥമാക്കി.
സ്കൂൾ തല പരീക്ഷയും ദേശീയ തല കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ഉൾപ്പെടുന്ന രണ്ട് ഘട്ടങ്ങളിലൂടെയായിരുന്നു മത്സരം. സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഫൺ എക്സ് ചാമ്പ് ഗണിത ശാസ്ത്ര മത്സരത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി കെ.പി. മുഹമ്മദ് അൻഫസ് സംസ്ഥാന ചാമ്പ്യനായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ അൽമാസ് ഗ്രൂപ് ചെയർമാൻ ഡോ.പി.എ. കബീർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.