കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ച ലി​റ്റി​ൽ കൈ​റ്റ്സ്

ജി​ല്ല ക്യാ​മ്പി​ൽ റോ​വ​ർ റോ​ബോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന കു​ട്ടി​ക​ൾ

കാ​ലാ​വ​സ്ഥ നി​ർ​ണ​യം മു​ത​ൽ ബ​ഹി​രാ​കാ​ശ വി​നി​മ​യം വ​രെ

കോ​ട്ട​ക്ക​ൽ: കാ​ലാ​വ​സ്ഥ നി​ർ​ണ​യം മു​ത​ൽ ബ​ഹി​രാ​കാ​ശ വി​നി​മ​യം വ​രെ കു​ട്ടി​ക​ൾ തൊ​ട്ട​റി​ഞ്ഞ ലി​റ്റി​ൽ കൈ​റ്റ്സ് ദ്വി​ദി​ന ജി​ല്ല ക്യാ​മ്പി​ന് കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പ​നം. പ്ര​ത്യേ​ക പാ​ത പി​ന്തു​ട​രു​ന്ന റോ​ബോ​ട്ടു​ക​ൾ, ചെ​ടി​ക​ൾ​ക്ക് സ്വ​യം വെ​ള്ള​മൊ​ഴി​ക്കു​ന്ന സം​വി​ധാ​നം, ച​ല​നം തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ, കാ​ഴ്ച​പ​രി​മി​ത​ർ​ക്ക് ന​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ, വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട്ട് വെ​ത​ർ സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ പ്രോ​ജ​ക്റ്റു​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ജു​ക്കേ​ഷ​ൻ (കൈ​റ്റ്) സ്‌​കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യ അ​ഡ്വാ​ൻ​സ്ഡ് റോ​ബോ​ട്ടി​ക് കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

പൂ​ന്തോ​ട്ട​ത്തി​ൽ​നി​ന്ന് തേ​ൻ ശേ​ഖ​രി​ച്ച് അ​വ പാ​ക്കി​ങ് കേ​ന്ദ്ര​ത്തി​ലെ കു​പ്പി​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന നാ​ല് സീ​നു​ക​ളു​ള്ള അ​നി​മേ​ഷ​ൻ ത​യാ​റാ​ക്കി​യ​തി​ലൂ​ടെ ത്രി​മാ​ന അ​നി​മേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ കു​ട്ടി​ക​ൾ പ​രി​ച​യ​പ്പെ​ട്ടു. മോ​ഡ​ലി​ങ്, ടെ​ക്സ്റ്റ​റി​ങ്, ലൈ​റ്റി​ങ്, കാ​മ​റ അ​റേ​ഞ്ച്മെ​ന്റ്, റി​ഗ്ഗി​ങ്, സൗ​ണ്ട് മി​ക്സി​ങ് തു​ട​ങ്ങി​യ​വ സ്വ​ത​ന്ത്ര​സോ​ഫ്റ്റ് വെ​യ​റാ​യ ബ്ലെ​ൻ​ഡ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​ക​ൾ പ​രി​ച​യ​പ്പെ​ട്ട​ത്. ക്യാ​മ്പി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മേ​യ് മാ​സ​ത്തി​ൽ സം​സ്ഥാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. കൈ​റ്റ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, പ​രി​ശീ​ല​ക​രാ​യ പി.​കെ. കു​ട്ടി​ഹ​സ്സ​ൻ, ഹ​സൈ​നാ​ർ മ​ങ്ക​ട, സി.​കെ. ഷാ​ജി, സി. ​ജ​യ​കൃ​ഷ്ണ​ൻ, എ. ​ഗോ​കു​ൽ​നാ​ഥ്, വി.​വി. മ​ഹേ​ഷ്, സു​മി കൃ​ഷ്ണ​ൻ, എ​ൻ. സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - From weather forecasting to space exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.