കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിന്റെ 27ാം വാർഷികാഘോഷവും
പുരസ്കാര വിതരണവും ചലച്ചിത്രതാരം കൈലാഷ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ: സ്കൂൾ വാർഷികാഘോഷങ്ങൾ വർണാഭമാക്കി കുട്ടിത്താരങ്ങൾ. കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിന്റെ 27ാം വാർഷികാഘോഷവും പുരസ്കാര വിതരണവും ചലച്ചിത്രതാരം കൈലാഷ് ഉദ്ഘാടനം ചെയ്തു. ഡോ. നവ്യ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ എ. ദീപകുമാർ മുഖ്യപ്രഭാഷണം നടത്തി. ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി റവ. ഫാ. വിൻസെന്റ് കരുകുമാലിൽ മുഖ്യാതിഥിയായിരുന്നു. സഹോദയ പ്രസിഡന്റ് അബ്ദുൽ നാസർ, പി.ടി.എ പ്രസിഡന്റ് ശരത്നാഥ്, മുഹമ്മദ് ഷാഫി, ഗിന്നസ് സത്താർ അടൂർ എന്നിവർ സംസാരിച്ചു. ചിത്രകല അധ്യാപകനായ വിനോദ് ക്ലാരി അവതരിപ്പിച്ച സാൻഡ് ആർട്ടും എ.ഐ സാങ്കേതികവിദ്യയും സംയോജിപ്പിച്ച പശ്ചാത്തല ദൃശ്യാവിഷ്കാരം വിദ്യാർഥികൾക്ക് അനുഭവമായി. പ്രിൻസിപ്പൽ സിസ്റ്റർ ആൻസില്ല ജോർജ് സ്വാഗതവും വിദ്യാർഥികളായ ഫഹീം ഖാദർ, ഹെസ്സ മറിയം നന്ദിയും പറഞ്ഞു.
കോട്ടക്കൽ എൻ.എസ്.എസ് കരയോഗം ഹയർസെക്കൻഡറി സ്കൂൾ സുവർണ ജൂബിലി
ആഘോഷം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ: എൻ.എസ്.എസ് കരയോഗം ഹയർസെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഡോ. പി.കെ. വാര്യർ മെമ്മോറിയൽ ബ്ലോക്കിന്റെ ശിലാസ്ഥാപനവും ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം വാര്യർ നിർവഹിച്ചു. എൻ.എസ്.എസ് കരയോഗം എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി ജി. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ‘കമേലിയ’ പരിപാടിയിൽ ജില്ല കലക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായി. ആന്വൽ ഡേ യുടെ ഉദ്ഘാടനം കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ നിർവഹിച്ചു. ആദ്യ ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളെയും ആദ്യകാല അധ്യാപിക ഭാഗ്യലക്ഷ്മിയെയും എജുക്കേഷൻ സൊസൈറ്റി ഫൗണ്ടർ സെക്രട്ടറി ഉള്ളാട്ടിൽ ഉണ്ണികൃഷ്ണമേനോനെയും ആദരിച്ചു. വിവിധ എൻഡോവ്മെന്റുകളും കുട്ടികൾക്കുള്ള ട്രോഫികളും ചടങ്ങിൽ സമ്മാനിച്ചു. പ്രിൻസിപ്പൽ മധുസൂദനൻ പിള്ള സ്വാഗതം പറഞ്ഞു.
കോട്ടക്കൽ: വിദ്യാഭവൻ ഹൈസ്കൂളിന്റെ 28ാമത് വാർഷികാഘോഷം വയലിനിസ്റ്റ് റിനീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സുബ്രഹ്മണ്യൻ, പി.ടി.എ പ്രസിഡന്റ് അരുൺ വാരിയത്ത്, പ്രസിദ, ഗോപിനാഥൻ, ശ്രീജ, സ്കൂൾ ലീഡർ ഗൗതം കൃഷണ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ കെ. മുരളിധരൻ സ്വാഗതം പറഞ്ഞു.
സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപിക മീനമാലിനി സഹപ്രവർത്തകർക്കൊപ്പം സെൽഫി എടുക്കുന്നു
മണവാട്ടിയും തോഴിമാരും
കോട്ടക്കൽ: വിരമിക്കുന്ന അധ്യാപിക മണവാട്ടിയും സഹപ്രവർത്തകർ തോഴിമാരുമായി ഒപ്പന ടീം അരങ്ങിലെത്തിയതോടെ യാത്രയയപ്പ് സമ്മേളനം വ്യത്യസ്തമായി. പുതുപ്പറമ്പ് ഗവ. ഹയർ സെക്കൻഡറിയിലെ അധ്യാപിക മീനമാലിനി മണവാട്ടിയായപ്പോൾ സൽമത്ത്, ശ്രുതി, ബിൻസിയ, നസീഹ ഫർസാന, സാദിയ നഗ്രിസ്, ഹസീന, നസീഹ ഫർസാന, സൽമ, മോഹൻദാസ്, കെ. ഹഫീല, ഖദീജ, വി.പി. നീന എന്നിവരാണ് തോഴിമാരായത്. അധ്യാപകനായ സുബ്രഹ്മണ്യൻ മേലെപറമ്പിലാണ് വിരമിച്ച മറ്റൊരു അധ്യാപകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.