കോ​ഴി​ക്കോ​ട്: ബൈ​പാ​സ് ആ​റു​വ​രി പാ​ത​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ.​എ​ച്ച് 66ലെ ​വേ​ങ്ങേ​രി ജ​ങ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം. ബാ​ലു​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ക​രി​ക്കാം​കു​ളം-​കൃ​ഷ്ണ​ൻ നാ​യ​ർ റോ​ഡ്-​മാ​ളി​ക്ക​ട​വ് വ​ഴി ത​ണ്ണീ​ർ​പ​ന്ത​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന് പോ​ക​ണം.

ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും മ​റ്റും കാ​ര​പ്പ​റ​മ്പ് ബൈ​പാ​സ്-​കു​ണ്ടൂ​പ​റ​മ്പ്-​ത​ണ്ണീ​ർ​പ​ന്ത​ൽ വ​ഴി ബാ​ലു​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കും തി​രി​കെ അ​തേ​വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും പോ​ക​ണം. ബാ​ലു​ശ്ശേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ത​ണ്ണീ​ർ​പ്പ​ന്ത​ൽ-​മാ​ളി​ക്ക​ട​വ്-​ക​രി​ക്കാം​കു​ളം വ​ഴി​യും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ മൂ​ട്ടോ​ളി​യി​ൽ​നി​ന്ന് തി​രി​ഞ്ഞ് പൊ​ട്ടം​മു​റി-​പ​റ​മ്പി​ൽ ബ​സാ​ർ-​ത​ട​മ്പാ​ട്ടു​താ​ഴം വ​ഴി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും പോ​ക​ണം.

Tags:    
News Summary - Traffic diversion at Vengeri Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.