representational image

നിയമനമില്ല; കോഴിക്കോട് ജില്ലയിലെ എൽ.പി.എസ്.ടി, യു.പി.എസ്.ടി ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ എ​ൽ.​പി.​എ​സ്.​ടി/​യു.​പി.​എ​സ്.​ടി റാ​ങ്ക് പ​ട്ടി​ക​ക​ളി​ൽ ഇ​ടം നേ​ടി​യ​വ​ർ നി​യ​മ​നം കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ൽ. സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​രാ​വു​ക​യെ​ന്ന ഇ​വ​രു​ടെ സ്വ​പ്ന​മാ​ണ് അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. 2025 മേ​യ് 31നാ​ണ് എ​ൽ.​പി.​എ​സ്.​ടി റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മെ​യി​ൻ (606), സ​പ്ലി​മെ​ന്റ​റി (530) വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1136 പേ​ർ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. റാ​ങ്ക് ലി​സ്റ്റ് വ​ന്ന് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​ന്ന്, മൂ​ന്ന് റാ​ങ്കു​കാ​രും 15 ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രും ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച​ത്.

2025 മേ​യ് 30ന് ​നടന്ന എ​ൽ.​പി.​എ​സ്.​ടി പരീക്ഷ റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് വ​രെ​യും ഈ ​റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ അ​യ​ച്ചി​ട്ടു​ണ്ട്. പ​ഴ​യ ലി​സ്റ്റ് റ​ദ്ദാ​കു​ന്ന​തി​ന്റെ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ പോ​ലും ആ​ന്റി​സി​പ്പേ​റ്റ​റി വേ​ക്ക​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടാ​ണ് പി.​എ​സ്.​സി ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ന ശി​പാ​ർ​ശ അ​യ​ച്ച​ത്. ആ ​രീ​തി​യി​ൽ 12 നി​യ​മ​ന ശി​പാ​ർ​ശ​ക​ളാ​ണ് പ​ഴ​യ റാ​ങ്ക്‍ ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് പി.​എ​സ്.​സി അ​യ​ച്ച​ത്. കൂ​ടാ​തെ ഡി​വി​ഷ​ൻ ഫാ​ളി​ൽ പെ​ട്ട് 27 അ​ധ്യാ​പ​ക​ർ പു​റ​ത്താ​വു​ക​യും ചെ​യ്തു. ഇ​വ​രു​ടെ​യൊ​ക്കെ നി​യ​മ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ ഇ​നി​യൊ​രാ​ൾ​ക്ക് പു​തി​യ ലി​സ്റ്റി​ൽ നി​ന്ന് അ​വ​സ​രം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന കാ​ര്യം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

2025 ഒ​ക്ടോ​ബ​ർ 10നാ​ണ് യു.​പി.​എ​സ്.​ടി റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പു​തി​യ റാ​ങ്ക്‍ ലി​സ്റ്റി​ൽ നി​ന്ന് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച​ത്. നി​ല​വി​ൽ റി​ട്ട​യ​ർ​മെൻറ് പോ​സ്റ്റു​ക​ളും പ്ര​ധാ​നാ​ധ്യാ​പ​ക പ്ര​മോ​ഷ​നു​മ​ട​ക്കം 71 ഓ​ളം ഒ​ഴി​വു​ക​ൾ ക​ണ​ക്കാ​ക്കു​ന്നു​ണ്ട്. അ​തി​ൽ ഏ​ഴ് എ​ണ്ണം അ​ഡീ​ഷ​ന​ൽ പോ​സ്റ്റു​ക​ളാ​ണ്. ഈ ​പോ​സ്റ്റു​ക​ൾ​ക്ക് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് പ​ഴ​യ ലി​സ്റ്റി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​മു​ണ്ട്. ഇ​ന്റ​ർ ഡി​സ്ട്രി​ക്റ്റ് ട്രാ​ൻ​സ്ഫ​ർ സം​ബ​ന്ധി​ച്ച കേ​സ് ന​ട​ക്കു​ന്ന​തി​നാ​ൽ അ​ത്ത​രം അ​ധ്യാ​പ​ക​ർ​ക്കു വേ​ണ്ടി​യു​ള്ള ഒ​ഴി​വു​ക​ൾ മാ​റ്റി​വെ​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​ച്ചും പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ പോ​സ്റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് പോ​സ്റ്റാ​ക്കി മാ​റ്റു​ക​യും ചെ​യ്താ​ൽ കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് റാ​ങ്ക്‍ ലി​സ്റ്റി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം. ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ൽ 35, അ​ഞ്ചാം ക്ലാ​സി​ൽ 30 ആ​ണ് വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക അ​നു​പാ​തം. ഈ ​അ​നു​പാ​തം കു​റ​ച്ചാ​ൽ സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പോ​സ്റ്റു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കും. ഈ ​വ​ർ​ഷം യു.​പി​യി​ൽ 35ഓ​ളം ഡി​വി​ഷ​ൻ ഫാ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. യു.​പി സ്കൂ​ളു​ക​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ അ​ഡ്മി​നി​സ്​​​ട്രേ​റ്റി​വ് ചു​മ​ത​ല​ക​ൾ​ക്കു പു​റ​മെ ക്ലാ​സെ​ടു​ക്കു​ക​യും വേ​ണം. കു​ട്ടി​ക​ൾ കൂ​ടു​ത​ലു​ള്ള സ്കൂ​ളു​ക​ളി​ൽ ​പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് പ​ക​രം ക്ലാ​സെ​ടു​ക്കാ​ൻ ദി​വ​സ​വേ​ത​ന​ത്തി​ന് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക​യാ​ണ് പ​തി​വ്. ഈ ​പോ​സ്റ്റി​ലേ​ക്ക് പി.​എ​സ്.​സി നേ​രി​ട്ട് നി​യ​മ​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ ഒ​ഴി​വു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - No appointment; LPST, UPST candidates in Kozhikode district in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.