നായർകുഴി: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിൽ വീട്ടമ്മക്ക് പരിക്കേൽക്കുകയും വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിക്കുകയും വീടിന് നാശം സംഭവിക്കുകയും ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ഏരിമല വായോളി പൊയിലിൽ പരേതനായ അപ്പുണ്ണിയുടെ വീട്ടിലാണ് നാശനഷ്ടം. അപ്പുണ്ണിയുടെ മകൾ ഉഷ കുമാരിക്ക് (54) മിന്നലിൽ പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വയറിങ് പൂർണമായി കത്തിനശിച്ചു. സ്വിച്ച് ബോർഡ്, മീറ്റർ, മെയിൻ സ്വിച്ച്, ടി.വി, ഫാൻ തുടങ്ങിയവയും നശിച്ചു. ചുമരിന്റെ തേപ്പ് അടരുകയും ഓടുകൾ പൊട്ടുകയും ചെയ്തു. പൂളക്കോട് വില്ലേജ് ഓഫിസർക്ക് പരാതി നൽകി. ഗ്രാമപഞ്ചായത്ത് അംഗം ശിവദാസൻ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.