കെ.എസ്.ആർ.ടി.സി ടെർമിനൽ

കോ​​ഴി​​ക്കോ​​ട്: ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന കെ.​​എ​സ്.​ആ​​ർ.​​ടി.​​സി ബ​​സ് സ്റ്റാ​​ൻ​​ഡ്​ ടെ​​ർ​​മി​​ന​ൽ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​ക്കി ബാ​ൾ​ട്ട​ൺ​ഹി​ൽ പ​ഠ​ന​സം​ഘം കെ.​ടി.​ഡി.​എ​ഫ്.​സി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. നി​ല​വി​ൽ ക​ണ്ടെ​ത്തി​യ ബ​ല​ക്ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി ആ​റു​കോ​ടി രൂ​പ മ​തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ ചു​രു​ക്ക​മെ​ന്നാ​ണ് വി​വ​രം. 23ന് ​കേ​സ് ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യോ പൂ​ർ​ണ വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

വെ​ള്ളി​യാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം ബാ​ൾ​ട്ട​ൺ​ഹി​ൽ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​സി. പ്ര​ഫ. സി.​ജെ. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ന്തി​മ​തീ​രു​മാ​ന​ത്തി​ലെ​ത്താ​നു​ള്ള തി​ര​ക്കി​ട നീ​ക്ക​മാ​ണ് ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച എ​സ്റ്റി​മേ​റ്റ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി സം​ബ​ന്ധി​ച്ചും കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ധാ​ര​ണ​യി​ലെ​ത്തി. ജാ​ക്ക​റ്റി​ങ്, കാ​ർ​ബ​ൺ റാ​പ്പി​ങ് തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്താ​മെ​ന്നാ​ണ് പ​ഠ​ന​സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശം.

കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന് ഗു​രു​ത​ര​മാ​യ ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നും ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് 35 കോ​ടി രൂ​പ ചെ​ല​വാ​കു​മെ​ന്നു​മാ​യി​രു​ന്നു മ​ദ്രാ​സ് ഐ.​ഐ.​ടി​യു​ടെ റി​പ്പോ​ർ​ട്ട്. കെ.​ടി.​ഡി.​എ​ഫ്.​സി കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്തി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പാ​ട്ട​ക്കാ​രാ​യ അ​ലി​ഫി​ന് അ​ന്ന​ത്തെ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ വാ​ഗ്ദാ​നം.

എ​ന്നാ​ൽ, സ​ർ​ക്കാ​രും കെ.​ടി.​ഡി.​എ​ഫ്.​സി​യും പി​ന്നീ​ട് നി​ല​പാ​ട് മാ​റ്റു​ക​യും അ​ലി​ഫ് ത​ന്നെ ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് പാ​ട്ട​ത്തി​നെ​ടു​ത്ത കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്തി കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ലി​ഫ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ബ​ല​ക്ഷ​യം നി​ർ​ണ​യി​ക്കാ​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ചെ​ല​വ് നി​ശ്ച​യി​ക്കാ​ൻ വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കോ​ഴി​ക്കോ​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

11 നി​ല​ക​ളി​ലാ​യു​ള്ള ഇ​ര​ട്ട ടെ​ർ​മി​ന​ലി​ന് ഗു​രു​ത​ര​മാ​യ ബ​ല​ക്ഷ​യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. താ​ഴെ നി​ല​യി​ൽ സ്ലാ​ബു​ക​ളി​ൽ വി​ള്ള​ലു​ക​ളു​ണ്ട്. മു​ക​ൾ നി​ല​ക​ളി​ൽ ചി​ല ഭീ​മു​ക​ളി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ട്. മ​റ്റു​ചി​ല​ഭാ​ഗ​ങ്ങ​ളി​ലും സ്ലാ​ബു​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​തി​ന് പ​രി​ഹാ​രം കാ​ണ​ണം. എ​ന്നാ​ൽ, തൂ​ണു​ക​ൾ​ക്ക് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല. നി​ല​വി​ലു​ള്ള കെ​ട്ടി​ട​സ​മു​ച്ച​യം അ​തി​ന്‍റെ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി​യു​ണ്ട്. എ​ന്നാ​ൽ, ഭൂ​മി​കു​ലു​ക്കം പോ​ലു​ള്ള പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ശേ​ഷി​യി​ൽ കു​റ​ച്ച് അ​പാ​ക​ത​ൾ ക​ണ്ടെ​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഇ​നി കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചെ​ല​വ് ആ​ര് വ​ഹി​ക്കു​മെ​ന്ന​തി​ൽ കോ​ട​തി തീ​രു​മാ​നം വ​രു​ന്ന​തോ​ടെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ശാ​പ​മോ​ക്ഷ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​തി​നി​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - 35 crores is not enough, if it's more than 6 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.