സി.ഡബ്ല്യു.ആർ.ഡി.എം-വരിട്ട്യാക്ക് - താമരശ്ശേരി റോഡ് പ്രവൃത്തി മാർച്ച് 31 നകം തീർക്കണം.

കുന്ദമംഗലം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ താമരശ്ശേരി വരിട്ട്യാക്ക് സി.ഡബ്ല്യു.ആര്‍.ഡി.എം റോഡിന്റെ പ്രവൃത്തി 2022 മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് നിർദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പി.ടി.എ. റഹീം എം.എല്‍.എ യുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ റോഡിന്റെ 17 കി.മീറ്റര്‍ നീളത്തില്‍ ഡി.ബി.എം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ബി.സി പ്രവൃത്തികള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല. പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ പ്രകാരമുള്ള പൂര്‍ത്തീകരണ കാലാവധി 11-08-2019 വരെയായിരുന്നു. നാല് തവണകളിലായി 31-12-2021 വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. 31-12-2022 വരെ വീണ്ടും കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് കരാറുകാരില്‍ നിന്ന് അപേക്ഷ ലഭ്യമായിട്ടുണ്ട്. പ്രവൃത്തിയുടെ കരാര്‍ തുക 29,62,99,688 രൂപയാണെന്നും, നാളിതുവരെ 20,08,17,989 രൂപ കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും, ഈ റോഡിന്റെ തുടര്‍ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി പ്രപ്പോസല്‍ തയാറാക്കേണ്ടതുണ്ടെന്നും ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.