സിൽവർ ലൈൻ: പൊലീസ് നടപടി പ്രാകൃതം-മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര: സിൽവർ ലൈൻ പ്രതിരോധത്തെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുന്ന പ്രാകൃതവും ഹീനവുമായ നടപടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രായമായവരെയും സ്ത്രീകളെയും വലിച്ചിഴച്ചു കൊണ്ടുപോയി മർദിക്കുന്ന കാഴ്ച കണ്ടുനിൽക്കാനാവില്ല. കോടതി നിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് സിൽവർ ലൈനിനുള്ള സർവേക്കല്ലുകൾ പൊലീസിനെ ഉപയോഗിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റെയിൽവേ മന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യബോധത്തോടെ പദ്ധതി വിലയിരുത്തി സിൽവർ ലൈൻ പാത ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.