നന്മണ്ട: വിദ്യാർഥികൾക്ക് . ഗ്രാമീണ റോഡുകൾ കേന്ദ്രീകരിച്ചുള്ള കരിങ്കൽ ക്വാറികളിലേക്കാണ് രാവിലെ 10ന് മുമ്പെ ടിപ്പറുകൾ ഓടുന്നത്. രാവിലെ കുറച്ചുസമയം ഓടിക്കഴിഞ്ഞാൽ പിന്നെ ക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞാലേ ടിപ്പറുകൾ ഓടാൻ പാടുള്ളൂ എന്ന അധികൃതരുടെ അനുമതിയുടെ നഗ്നമായ ലംഘനമാണ് ഗ്രാമീണ റോഡുകളിൽ നടക്കുന്നത്. മണ്ണുമായും കരിങ്കല്ലുമായും ടിപ്പറുകൾ കുതിക്കുകയാണ്. രാവിലെ എട്ട് മുതൽ വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന സമയമാണ്. അതൊന്നും വകവെക്കാതെയാണ് ഈ തേരോട്ടം. അധികൃതരോട് പരാതി പറഞ്ഞിട്ടും ഫലമില്ലാത്ത അവസ്ഥയാണുള്ളതെന്നും നാട്ടുകാരും രക്ഷിതാക്കളും പറയുന്നു. നാഷനൽ - കുട്ടമ്പൂർ റോഡിലൂടെയും മരക്കാട്ട് റോഡിലൂടെയും ടിപ്പറുകളുടെ പാച്ചിലാണ്. നാഷനൽ എൽ.പി സ്കൂൾ വിദ്യാർഥികൾ, എടത്തിൽ മദ്റസയിലെ വിദ്യാർഥികൾ, നന്മണ്ട അമ്പലപ്പൊയിൽ സ്കൂൾ വിദ്യാർഥികൾ ഇവരെല്ലാം ഭയാശങ്കയോടെയാണ് പഠനസ്ഥലത്തേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.